29 January, 2019 01:02:32 PM


അമ്മ മൊബൈല്‍ ഫോണ്‍ വാങ്ങി വച്ചു; അമ്മയോട് പിണങ്ങി മകള്‍ തൂങ്ങി മരിച്ചു



പത്തനാപുരം: മൊബൈലില്‍ കളിക്കുന്നതിന് അമ്മ വഴക്ക് പറഞ്ഞിതിന്‍റെ പേരില്‍ പത്തനാപുരം വിളക്കുടിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. രാജസ്ഥാനില്‍ ഫാര്‍മസിസ്റ്റായ നന്ദകുമാറിന്‍റെയും മിനിയുടെയും ഏക മകളായ നമിത നായര്‍(16) ആണ് മരിച്ചത്. പുനലൂര്‍ സെന്‍റ് ഗൊരേറ്റി ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് നമിത. 

അമ്മയോട് പിണങ്ങി മുറിയില്‍ കയറി കതക് അടയ്ക്കുകയും മുറി തുറക്കാതിരുന്നതിനെ തുടര്‍ന്ന് ബന്ധുക്കള്‍ കിടപ്പുമുറിയുടെ വാതില്‍ തകര്‍ത്ത് പരിശോധിച്ചപ്പോഴാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ തന്നെ കെട്ടഴിച്ച് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തിരുവനന്തപുരം മെഡിക്കല്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.5K