06 May, 2019 02:34:27 PM


കൊല്ലം പോളയത്തോട്ടില്‍ കോളേജ് വിദ്യാർത്ഥിനി ഹോസ്റ്റലില്‍ തൂങ്ങിമരിച്ച നിലയില്‍



കൊല്ലം: പോളയത്തോട്ടില്‍ ഹോസ്റ്റലില്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പോളയത്തോട്ടില്‍ പ്രവര്‍ത്തിക്കുന്ന എസ്.എന്‍.വി സദനം ഹോസ്റ്റലിലാണ് എയര്‍ഹോസ്റ്റസ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ 19 വയസുകാരിയായ പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കടക്കല്‍ ചിതറ സ്വദേശിനി ശ്രീലക്ഷ്മിയാണ് മരിച്ചത്. മരണ കാരണം സംബന്ധിച്ച്‌ ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല.



ഇന്ന് പുലര്‍ച്ചെ മുറി തുറക്കാത്തതിനെ തുടര്‍ന്ന് ഹോസ്റ്റല്‍ ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് വിദ്യാര്‍ത്ഥിനിയെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ പൊലീസിനെ വിവരം അറിയിച്ചു. പൊലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. കുട്ടിയുടെ ബന്ധുക്കള്‍, രക്ഷിതാക്കള്‍, സുഹൃത്തുക്കള്‍ എന്നിവരില്‍ നിന്ന് പൊലീസ് മൊഴി രേഖപ്പെടുത്തി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K