23 August, 2019 02:28:08 PM


ഇരുതലമൂരി പാമ്പിനെ വില്‍ക്കാന്‍ ശ്രമം: കൊല്ലത്ത് രണ്ട് സ്ത്രീകള്‍ ഉള്‍പ്പടെ നാല് പേർപിടിയില്‍



കൊല്ലം: ഇരുതലമൂരി പാമ്പിനെ വില്പന നടത്താൻ ശ്രമിക്കുന്നതിനിടയില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പടെ നാല് പേർ പിടിയില്‍. കൊല്ലം നിലമേലില്‍ ഉള്ള ഒരുവീട്ടില്‍ വച്ചാണ് സംഘം വനംവകുപ്പിന്‍റെ പിടിയിലായത്. കിളിമാനൂർ സ്വദേശി സിന്ധു, നിലമേല്‍ സ്വദേശിനി സജീന, കല്ലമ്പലം സ്വദേശി അജീബ്, പത്തനംതിട്ട സ്വദേശി അർഷാദ് എന്നിവരാണ് പിടിലായത്. ഇവരില്‍ നിന്നും രണ്ടേമുക്കാല്‍ ലക്ഷം രൂപയും സ്വർണവും വനംവകുപ്പ് ഉദ്യോഗസ്ഥർ കണ്ടെടുത്തിട്ടുണ്ട്. അഞ്ചല്‍ റയ്ഞ്ച് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K