28 August, 2019 09:36:22 PM


എച്ച് ഐ വി പോസിറ്റീവെന്ന് സ്വകാര്യ ആശുപത്രിയുടെ തെറ്റായ ഫലം; വിവരമറിഞ്ഞ് കോമയിലായ യുവതി മരിച്ചു



ചണ്ഡീഗഢ്: എച്ച് ഐ വി പോസിറ്റീവാണെന്ന് സ്വകാര്യ ആശുപത്രി തെറ്റായ രോഗ നിര്‍ണയം നടത്തിയ യുവതി മരിച്ചു. ചൊവ്വാഴ്ച രാത്രിയാണ് 22 കാരിയും വിവാഹിതയുമായ യുവതി മരിച്ചത്. സംഭവത്തില്‍ ഹിമാചല്‍ മുഖ്യമന്ത്രി ജയ് റാം താക്കൂര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. സര്‍ക്കാര്‍ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ യുവതിക്ക് എച്ച് ഐ വി പോസിറ്റീവല്ലെന്ന് വ്യക്തമായിരുന്നു. കോണ്‍ഗ്രസ് എംഎല്‍എമാരാണ് വിഷയം നിയമസഭയില്‍ ഉയര്‍ത്തിയത്.


രണ്ടാഴ്ചക്കകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പരിശോധനയില്‍ എച്ച് ഐ വി പോസിറ്റീവാണെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് യുവതി മാനസികമായി തകര്‍ന്നിരുന്നു. ഏറെ വൈകാതെ അബോധവസ്ഥായലതിനെ തുടര്‍ന്ന് യുവതി വിദഗ്ധ ചികിത്സയിലായിരുന്നു. എച്ച് ഐ വി ബാധിച്ചിട്ടില്ലെന്ന വിവരം അറിയും മുമ്പേ യുവതി കോമയിലായി.  സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K