06 October, 2019 02:19:01 PM


കൊല്ലം നഗരത്തിൽ ആറു വീട്ടമ്മമാരുടെ മാല പൊട്ടിച്ച സംഘത്തിലെ മുഖ്യപ്രതി ദില്ലിയിൽ പിടിയില്‍



കൊല്ലം: നഗരത്തിൽ ആറു വീട്ടമ്മമാരുടെ മാല പൊട്ടിച്ചു കടന്നു കളഞ്ഞ സംഘത്തിലെ മുഖ്യ പ്രതിയെ ദില്ലിയിൽ നിന്നും കേരളാ പൊലീസ് പിടികൂടി. ദില്ലി സ്വദേശി സത്യദേവാണ് കേരള പോലീസിന്‍റെ വലയിലായത്. മോഷ്ടിച്ച ബൈക്കിൽ ഹെൽമെറ്റ് ധരിച്ചെത്തിയായിരുന്നു കൊല്ലത്ത് പിടിച്ചുപറി നടത്തിയത്. മോഷ്ടാക്കളുടെ ദൃശ്യം സി.സി.ടിവി യിൽ ലഭിച്ച അടിസ്‌ഥാനത്തിൽ പോലീസ് പ്രത്യേക സംഘം രൂപീകരിച്ചു തിരച്ചിൽ നടത്തിയെങ്കിലും പ്രതികൾ സംസ്ഥാനത്ത് നിന്നും രക്ഷപ്പെട്ടിരുന്നു. എ .സി .പി പ്രദീപ് കുമാറിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ ദില്ലി സ്വദേശികളാണെന്നു കണ്ടെത്തിയത്. സ്‌കോർപ്പിയോ വാഹനത്തിൽ കേരളത്തിൽ എത്തിയ സംഘം തിരികെ ദില്ലിയിൽ എത്തിയപ്പോഴാണ് കേരള പൊലീസിന്‍റെ പിടിയിലായത്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K