27 December, 2019 07:31:07 PM


കണ്ണൂർ സർവ്വകലാശാല: കെഎസ്‌യു പ്രവർത്തകരും സിൻഡിക്കേറ്റ് അംഗങ്ങളും തമ്മിൽ ഉന്തുംതള്ളും



കണ്ണൂർ: കണ്ണൂർ സർവ്വകലാശാല ആസ്ഥാനത്ത് കെഎസ്‌യു പ്രവർത്തകരും സിൻഡിക്കേറ്റ് അംഗങ്ങളും തമ്മിൽ വാഗ്വാദം. ചരിത്ര കോൺഗ്രസ് ഉദ്ഘാടനത്തിനായി ഗവർണർ എത്തുന്ന സാഹചര്യത്തിൽ കണ്ണൂർ സർവകലാശാല ആസ്ഥാനത്ത് അപ്രഖ്യാപിത കർഫ്യൂ ആണെന്ന് കെ.എസ്‌.യു ആരോപണമുന്നയിച്ചിരുന്നു. സർവകലാശാല വൈസ് ചാൻസലറെ തടഞ്ഞു നിർത്തി പ്രതിഷേധം രേഖപ്പെടുത്താൻ കെഎസ്‌യു ശ്രമിക്കുന്നതിനിടയിലാണ് വാക്ക് തർക്കം തുടങ്ങിയത്.


കെ.എസ്‌.യു ജില്ലാ പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. തുടർന്ന് ബിജു കണ്ടക്കൈയുടെ നേതൃത്വത്തിലുള്ള സിൻഡിക്കേറ്റ് അംഗങ്ങളും കെ എസ് യു പ്രവർത്തകരും തമ്മിലുള്ള രൂക്ഷമായ വാക്കേറ്റം ഉന്തുംതള്ളിലും കലാശിച്ചു. വിദ്യാർത്ഥികൾക്കുള്ള എല്ലാ സേവനങ്ങളും നാലു ദിവസത്തേക്ക് നിർത്തലാക്കിക്കൊണ്ട് സർവ്വകലാശാല കഴിഞ്ഞദിവസം അറിയിപ്പ് പുറത്തിറക്കിയിരുന്നു. പ്രതിഷേധത്തെ തുടർന്ന് സർവകലാശാല സേവനങ്ങൾ പുനരാരംഭിക്കാൻ വൈസ് ചാൻസലർ നിർദ്ദേശം നൽകുകയും ചെയ്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K