06 February, 2020 02:28:33 PM


അനധികൃത അവധി: 325 ഡോ​ക്ട​ര്‍​മാ​രെ സ​ര്‍​വീ​സി​ല്‍ നി​ന്നും പി​രി​ച്ച് വി​ടുന്നു​



തിരുവന​ന്ത​പു​രം: അ​ന​ധി​കൃ​ത അ​വ​ധി​യി​ല്‍ തു​ട​രു​ക​യും ജോ​ലി​ക്ക് ഹാ​ജ​രാ​കാ​തി​രി​ക്കു​ക​യും ചെ​യ്ത 325 ഡോ​ക്ട​ര്‍​മാ​രെ സ​ര്‍​വീ​സി​ല്‍ നി​ന്നും പി​രി​ച്ച് വി​ടാ​ന്‍ ആ​രോ​ഗ്യ​വ​കു​പ്പ് ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചു. 2012 കാ​ല​യ​ള​വ് മു​ത​ല്‍ സ​ര്‍​വീ​സി​ല്‍ ഹാ​ജ​രാ​കാ​തെ അ​ന​ധി​കൃ​ത അ​വ​ധി​യി​ല്‍ പ്ര​വേ​ശി​ച്ചി​രി​ക്കു​ന്ന ഡോ​ക്ട​ര്‍​മാ​ര്‍​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ടു പോ​കു​ന്ന​ത്. നേ​ര​ത്തെ ജോ​ലി​യി​ല്‍ പ്ര​വേ​ശി​ക്ക​ണ​മെ​ന്ന് കാ​ട്ടി ആ​രോ​ഗ്യ​വ​കു​പ്പ് നോ​ട്ടീ​സ് ന​ല്‍​കി​യി​ട്ടും തി​രി​കെ എ​ത്താ​ത്ത​വ​ര്‍​ക്കെ​തി​രെ​യാ​ണ് കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ് മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ഉ​ള്‍​പ്പെ​ടെ പ്ര​സി​ദ്ധീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. 


സം​സ്ഥാ​ന​ത്ത് നി​ര​ന്ത​രം ഉ​ണ്ടാ​കു​ന്ന പ്ര​കൃ​തി​ക്ഷോ​ഭ​ങ്ങ​ളി​ല്‍ ഉ​ള്‍​പ്പെ​ടെ ക​ഷ്ട​ത​യും ദു​രി​ത​വും അ​നു​ഭ​വി​ക്കു​ന്ന ജ​ന​ങ്ങ​ള്‍​ക്ക് സേ​വ​നം ന​ല്‍​കാ​ന്‍ ബാ​ധ്യ​സ്ഥ​രാ​യ ഡോ​ക്ട​ര്‍​മാ​രു​ടെ ന​ട​പ​ടി​യെ ആ​രോ​ഗ്യ​വ​കു​പ്പ് നി​ശി​ത​മാ​യി വി​മ​ര്‍​ശി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ പു​തു​താ​യി ജ​ന​സേ​വ​നം ന​ട​ത്താ​ന്‍ അ​വ​സ​രം കാ​ത്തി​രി​ക്കു​ന്ന യു​വ ഡോ​ക്ട​ര്‍​മാ​രു​ടെ അ​വ​സ​രം ന​ഷ്ട​പ്പെ​ടു​ത്തു​ന്ന​താ​ണ് അ​ന​ധി​കൃ​ത അ​വ​ധി​യി​ല്‍ പ്ര​വേ​ശി​ച്ചി​രി​ക്കു​ന്ന ഡോ​ക്ട​ര്‍​മാ​രു​ടെ ന​ട​പ​ടി​യെന്നും ആരോഗ്യവകുപ്പ് വിലയിരുത്തുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K