25 February, 2020 02:08:58 PM


ചൊക്ലിയിൽ സ്കൂൾ കുട്ടികളെ കൊണ്ടുപോയ ഓട്ടോ മറിഞ്ഞു; വിദ്യാർത്ഥികൾക്ക് പരിക്ക്



കണ്ണൂര്‍: ചൊക്ലിയിൽ സ്കൂൾ കുട്ടികളെ കൊണ്ടുപോവുകയായിരുന്ന ഓട്ടോ മറിഞ്ഞു എട്ട് വിദ്യാർത്ഥികൾക്കും ഒരു അധ്യാപികയ്ക്കും പരിക്ക്. നെടുമ്പ്രം രാമകൃഷ്ണ എൽ. പി സ്കൂളിലെ വിദ്യാർത്ഥികളാണ് അപകടത്തിൽ പെട്ടത്. ചൊവ്വാഴ്ച രാവിലെ ഒമ്പതരയേടെയായിരുന്നു സംഭവം. മതിലിലിടിച്ച ഓട്ടോ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഓട്ടോ ഡ്രൈവറും അധ്യാപികയുമടക്കം എട്ട് പേരാണ് വണ്ടിയിലുണ്ടായിരുന്നത്. പരിക്കേറ്റവർ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ.



Share this News Now:
  • Google+
Like(s): 98