03 May, 2020 09:28:14 AM


കിം ജോങ്​ ഉൻ തിരിച്ചെത്തിയതിൽ സന്തോഷം -ട്രംപ്​




   

വാഷിങ്​ടൺ: ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ്​ ഉൻ തിരിച്ചെത്തിയതിൽ സന്തോഷം പ്രകടപ്പിച്ച്​ യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​. ട്വിറ്റിലൂടെയാണ്​ കിമ്മി​​െൻറ തിരിച്ചു വരവിൽ ട്രംപ്​ പ്രതികരണമറിയിച്ചത്​. കിം ജോങ്​ ഉൻ പൂർണ്ണ ആരോഗ്യത്തോടെ തിരിച്ചെത്തിയതിൽ സന്തോഷമുണ്ടെന്ന്​ ഡോണൾഡ്​ ട്രംപ്​ ട്വീറ്റ്​ ചെയ്​തു. 
കിം ജോങ്​ ഉന്നി​േൻറതായി കഴിഞ്ഞ ദിവസം പുറത്ത്​ വന്ന ചിത്രങ്ങളുടെ ആധികാരികത വൈറ്റ്​ ഹൗസ്​ സ്ഥിരീകരിച്ചതായി സി.എൻ.എൻ റിപ്പോർട്ട്​ ചെയ്യുന്നു. ദക്ഷിണകൊറിയൻ പ്രസിഡൻറി​​െൻറ ഉപദേഷ്​ടാവ് കിമ്മി​​െൻറ തിരിച്ച്​ വരവ്​​ സ്ഥിരീകരിക്കുകയും അദ്ദേഹത്തി​​െൻറ ആരോഗ്യസ്ഥിതി സംബന്ധിച്ച അഭ്യൂഹങ്ങൾ തള്ളുകയും ചെയ്​തു.


ആ​രോ​ഗ്യ​ നില സംബന്ധിച്ച്​  ആ​ശ​ങ്കാ​ജ​ന​ക​മാ​യ നി​ര​വ​ധി റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​രു​ന്ന​തി​നി​ടെ ഉ​ത്ത​ര കൊ​റി​യ​ൻ ഭ​ര​ണാ​ധി​കാ​രി കിം ​ജോ​ങ്​ ഉ​ൻ ​പൊ​തു​വേ​ദി​യി​ൽ പ്രത്യക്ഷപ്പെട്ടിരുന്നു. തലസ്​ഥാനമായ പ്യോ​ങ്​​യാ​ങ്ങിൽ പുതുതായി നിർമിച്ച വ​ള നിർമാണ ശാലയുടെ ഉ​ദ്​​ഘാ​ട​നം കിം ​നി​ർ​വ​ഹി​ച്ച​താ​യി കൊ​റി​യ​ൻ ഔദ്യോഗിക വാർത്താ മാധ്യമമാണ്​ റിപ്പോർട്ട്​ ചെയ്​തത്​.



Share this News Now:
  • Google+
Like(s): 2.6K