09 September, 2026 09:31:01 AM


‌‌അഞ്ച് ഇറാനിയൻ എണ്ണ ടാങ്കറുകൾ തകർത്ത് യുഎസ്



വാഷിങ്ടണ്‍/ തെഹ്‌റാന്‍: പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു. ഇറാനും യുഎസും പരസ്പരം ആക്രമണം ശക്തമാക്കിയതോടെ എണ്ണവിലയും കുതിച്ചുയര്‍ന്നു. ആക്രമണം കടുത്തതോടെ ചൊവ്വാഴ്ച എണ്ണവില ബാരലിന് 99.46ഡോളറായാണ് ഉയര്‍ന്നത്.

കഴിഞ്ഞ രണ്ട് ദിവസത്തിനിടെ രണ്ടു തവണ യുഎസ് യുദ്ധക്കപ്പലിനെ ഇറാന്‍ ലക്ഷ്യമിട്ടെന്ന് ആരോപിച്ച് ഇറാന്റെ അഞ്ച് ഓയില്‍ ടാങ്കറുകള്‍ യുഎസ് തകർത്തു. ഗള്‍ഫ് ഒഫ് ഒമാനിലും ഖാര്‍ഗ് ദ്വീപിന് സമീപവുമാണ് ആക്രമണം ഉണ്ടായത്. പിന്നാലെ ജോര്‍ദാനിലെ യുഎസ് വ്യോമത്താവളം ആക്രമിച്ച് കൊണ്ടാണ് ഇറാന്‍ ഇതിന് മറുപടി നല്‍കിയത്.

അല്‍ അസ്‌റാസ് വ്യോമത്താവളത്തിലാണ് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയത്. അതേസമയം തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനം ഇറാന്റെ 20ഓളം മിസൈലുകളെ തടുത്തുവെന്നും ബാക്കിയുള്ള തുറന്ന പ്രദേശങ്ങളിലാണ് പതിച്ചതെന്നും ജോര്‍ദാന്‍ പ്രതികരിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 941