24 May, 2020 11:46:01 PM


കർണ്ണാടക അതിർത്തിയിൽ വനത്തില്‍ അഗ്നിബാധ; അണയ്ക്കാനാകാതെ അഗ്നിശമനസേന



കണ്ണൂര്‍: ഇരിട്ടിയില്‍നിന്നും പതിനഞ്ച് കിലോമീറ്റര്‍ മാറി കച്ചേരിക്കടവ് മുടിക്കയം മേഖലയില്‍ വനത്തിനകത്ത് അഗ്നി ബാധ. ഇരിട്ടി ഫയർഫോഴ്സ്  ടീം സ്ഥലത്തെത്തിയിട്ടുണ്ട്. കര്‍ണാടകയുടെ പരിധിയിലുള്ള പ്രദേശത്തുനിന്നാണ് തീ പടര്‍ന്നിരിക്കുന്നത്. ഫയർ എഞ്ചിന് ഉൾ വനത്തിൽ പ്രവേശിക്കാൻ സാധിക്കാത്തത് തീ നിയന്ത്രണ വിധേയമാക്കുന്നതിന് തടസ്സമാകുന്നു.


രാത്രി പത്ത് മണിയോടെയാണ് അഗ്നി പടരുന്നതായി ഇരിട്ടി ഫയര്‍ സ്റ്റേഷനില്‍ അറിയിപ്പ് ലഭിക്കുന്നത്. ഇവിടെ ആകെയുള്ള ഒരു യൂണിറ്റാണ് ഇപ്പോള്‍ സംഭവസ്ഥലത്തെത്തിയിരിക്കുന്നത്. കര്‍ണാടകയിലെ വനപാലകര്‍ ആരോ വനത്തിനകത്ത് തീ കത്തിച്ചത് ആളിപടര്‍ന്നതാണെന്ന് സംശയിക്കുന്നതായി ഇരിട്ടി ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ ഭാരത് വാര്‍ത്തയോട് പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K