01 June, 2020 11:14:37 PM


ആരോഗ്യപ്രവർത്തകയുടെ ആത്മഹത്യാ ശ്രമം: നാലു പേർക്കെതിരെ കേസ്



കണ്ണൂർ: ആരോഗ്യപ്രവർത്തക ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ നാലു പേർക്കെതിരെ കേസെടുത്തു. വില്ലേജ് ഓഫീസറും ഹെൽത്ത് ഇൻസ്പെക്ടറും ഉൾപ്പെടെയുളളവർക്കെതിരെയാണ് നടപടി. ആരോഗ്യ പ്രവർത്തകരുടെ ആത്മഹത്യാക്കുറിപ്പിന്റെ അടിസ്ഥാനത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ.ടി മനോജ്, വില്ലേജ് ഓഫീസർ മുരളി, അജയകുമാർ, അനിൽ കുമാർ എന്നിവർക്കെതിരെയാണ് കേസെടുത്തത്.


സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ പ്രചാരണം നടത്തിയെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ന്യൂമാഹി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തക ആത്മഹത്യയ്ക്ക് ശ്രമിച്ചത്. രക്തസമ്മർദ്ദത്തിനുള്ള ഗുളിക അമിതമായ തോതിൽ കഴിക്കുകയായിരുന്നു. ക്വാറന്‍റീന്‍ വ്യവസ്ഥകൾ ലംഘിച്ചുവെന്ന പ്രചാരണത്തിൽ മനംനൊന്തായിരുന്നു ആത്മഹത്യാ ശ്രമം. ഇവർ ഇപ്പോഴും കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.


ആരോഗ്യപ്രവർത്തക ക്വാറന്‍റീന്‍ വ്യവസ്ഥകൾ പാലിക്കുന്നില്ലെന്ന് ആരോപിച്ചു ബിജെപിയും കോൺഗ്രസും പ്രതിഷേധധയോഗം സംഘടിപ്പിച്ചിരുന്നു. ബംഗളുരുവിൽ നിന്ന് കഴിഞ്ഞ മാസം 20 ന് എത്തിയ സഹോദരിയുമായി ഇവർ സമ്പർക്കത്തിലേർപ്പെട്ടെന്നു ചൂണ്ടിക്കാട്ടിയായിരുന്നു സമരം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K