18 June, 2020 02:08:49 AM


14 വ​യ​സു​കാ​ര​ന് കോ​വി​ഡ്: ഉറവിടമറിയില്ല; കണ്ണൂർ നഗരം അടയ്ക്കാൻ ഉത്തരവ്



ക​ണ്ണൂ​ർ: ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ലെ മു​ഴു​വ​ൻ ക​ട​ക​ന്പോ​ള​ങ്ങ​ളും വ്യാ​ഴാ​ഴ്ച മു​ത​ൽ പൂ​ർ​ണ​മാ​യി അ​ട​ച്ചി​ടാ​ൻ ജി​ല്ലാ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ്. കോ​ർ​പ​റേ​ഷ​നി​ലെ 51, 52, 53 ഡി​വി​ഷ​നു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന ടൗ​ണ്‍, പ​യ്യാ​മ്പലം ഭാ​ഗ​ങ്ങ​ൾ അ​ട​ച്ചി​ടാ​നാ​ണ് ഉ​ത്ത​ര​വി​ട്ട​തെ​ന്നു ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. 


കോ​ർ​പ്പ​റേ​ഷ​ൻ പ​രി​ധി​യി​ൽ താ​മ​സി​ച്ചി​രു​ന്ന 14 വ​യ​സു​കാ​ര​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി. വി​ദ്യാ​ർ​ഥി​ക്കു രോ​ഗം ആ​രി​ൽ നി​ന്നാ​ണ് രോ​ഗം പ​ക​ർ​ന്ന​തെ​ന്ന് വ്യ​ക്ത​മ​ല്ല. നി​യ​ന്ത്ര​ണ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് വ്യാ​ഴാ​ഴ്ച കോ​ർ​പ​റേ​ഷ​ൻ സെ​ക്ര​ട്ട​റി​യും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യും നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​യ ശേ​ഷം ഉ​ച്ച​യ്ക്ക് ര​ണ്ടു മു​ത​ലാ​യി​രി​ക്കും നി​യ​ന്ത്ര​ണം നി​ല​വി​ൽ വ​രി​ക.


ക​ണ്ണൂ​രി​ൽ ബു​ധ​നാ​ഴ്ച നാ​ലു പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ര​ണ്ടു പേ​ർ വി​ദേ​ശ​ത്തു​നി​ന്നും ഒ​രാ​ൾ മും​ബൈ​യി​ൽ​നി​ന്നും എ​ത്തി​യ​വ​രാ​ണ്. ഒ​രാ​ൾ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം പ​ക​ർ​ന്ന​ത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K