18 June, 2020 01:50:38 PM


ക്വാറന്‍റീനില്‍നിന്നും 'ചാടിയ' സൈനികനും സുഹൃത്തും ബൈക്ക് അപകടത്തില്‍ മരിച്ചു



കണ്ണൂർ: ക്വറന്‍റീനിലായിരുന്ന സൈനികനും സുഹൃത്തും ബൈക്ക് അപകടത്തില്‍ മരിച്ചു. കൂത്തുപറമ്പിലുണ്ടായ ബൈക്കപകടത്തിലാണ് മാവിലായി സ്വദേശികളായ സൈനികന്‍ വൈശാഖ് (25), സുഹൃത്ത് അഭിഷേക് ബാബു (21) എന്നിവര്‍ മരിച്ചത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. കായലോട് പറമ്പായി കവലയ്ക്ക് സമീപം വച്ച് ഇരുവരും സഞ്ചരിച്ച ബൈക്ക് മതിലിൽ ഇടിച്ച് മറിയുകയായിരുന്നു. രണ്ട് പേരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. കരസേനയിൽ ജോലിക്കാരനായ വൈശാഖ് ക്വറന്‍റീനിലായിരുന്നു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K