23 September, 2021 07:50:14 PM


കോട്ടയം ജില്ലയിൽ 1545 പേർക്ക് കോവിഡ്; 1667 പേർക്ക് രോഗമുക്തി


കോട്ടയം: ജില്ലയിൽ 1545 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 1531 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഒരു ആരോഗ്യ പ്രവർത്തകനും ഉൾപ്പെടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ 14 പേർ രോഗബാധിതരായി. 1667 പേർ രോഗമുക്തരായി. പുതിയതായി 8190 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. 
രോഗം ബാധിച്ചവരിൽ 676 പുരുഷൻമാരും 689 സ്ത്രീകളും 180 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 290 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.


നിലവിൽ 7028  പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 293265 പേർ കോവിഡ് ബാധിതരായി. 283971 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 51854 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.


കോട്ടയം-173
മാഞ്ഞൂർ-74
കാഞ്ഞിരപ്പള്ളി-71
മീനച്ചിൽ-57
ചങ്ങനാശേരി-51
പനച്ചിക്കാട്-49
രാമപുരം-48
ഏറ്റുമാനൂർ-42
നെടുംകുന്നം-40
ചിറക്കടവ്-32
എരുമേലി, ഈരാറ്റുപേട്ട-30
പാറത്തോട്, മണിമല-28
മാടപ്പള്ളി, കുറിച്ചി-27
മുണ്ടക്കയം, ഭരണങ്ങാനം, വൈക്കം-26
കോരുത്തോട്, അയ്മനം-25
തൃക്കൊടിത്താനം, തലപ്പലം-24
തലയോലപ്പറമ്പ്, മറവന്തുരുത്ത-22
ഉദയനാപുരം, വാഴൂർ, വാഴപ്പള്ളി, കടപ്ലാമറ്റം-21
കൊഴുവനാൽ, മണർകാട്-18
കുറവിലങ്ങാട്, കാണക്കാരി-17
വെച്ചൂർ-16
കരൂർ, വിജയപുരം, വാകത്താനം-15
എലിക്കുളം, കടനാട്, പുതുപ്പള്ളി, വെള്ളാവൂർ-13
മരങ്ങാട്ടുപിള്ളി, മുളക്കുളം, പാലാ-12
ഉഴവൂർ, കടുത്തുരുത്തി-11
ചെമ്പ്, പാമ്പാടി, കറുകച്ചാൽ, കിടങ്ങൂർ, ടി.വി പുരം, അതിരമ്പുഴ, പായിപ്പാട്-10
ആർപ്പൂക്കര, കല്ലറ, തിരുവാർപ്പ്-9
ഞീഴൂർ, വെള്ളൂർ, പൂഞ്ഞാർ-8
അയർക്കുന്നം, തലയാഴം, മുത്തോലി-7
തിടനാട്, കൂട്ടിക്കൽ, മൂന്നിലവ്-6
കങ്ങഴ-5
പള്ളിക്കത്തോട്, തീക്കോയി, വെളിയന്നൂർ, കുമരകം-4
കൂരോപ്പട,മേലുകാവ്-3
നീണ്ടൂർ, മീനടം-2
അകലക്കുന്നം, പൂഞ്ഞാർ തെക്കേക്കര-1



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K