03 October, 2021 06:50:58 PM


ഇ​ന്ന് 12,297 പേ​ർ​ക്ക് കോ​വി​ഡ്: 74 മ​ര​ണം; രോഗികൾ കൂടുതൽ എറണാകുളത്തും തൃശൂരിലും



തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 12,297 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 88,914 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.83 ശതമാനമാണ്. ഇ​ന്ന് 74 മ​ര​ണ​ങ്ങ​ളാ​ണ് കോ​വി​ഡ് മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ആ​കെ മ​ര​ണം 25,377 ആ​യി. 11,742 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. അ​തി​ൽ 444 പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.

ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 61 പേ​ര്‍ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നി​ന്നും വ​ന്ന​വ​രാ​ണ്. നി​ല​വി​ൽ 1,37,043 പേ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലു​ള്ള​ത്. 16,333 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. 45,57,199 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ ജി​ല്ല​തി​രി​ച്ച്: എ​റ​ണാ​കു​ളം-1904, തൃ​ശൂ​ര്‍-1552, തി​രു​വ​ന​ന്ത​പു​രം-1420, കോ​ഴി​ക്കോ​ട്-1112, കോ​ട്ട​യം-894, മ​ല​പ്പു​റം-894, കൊ​ല്ലം-746, പാ​ല​ക്കാ​ട്-720, ആ​ല​പ്പു​ഴ-700, ഇ​ടു​ക്കി-639, ക​ണ്ണൂ​ര്‍-606, പ​ത്ത​നം​തി​ട്ട-554, വ​യ​നാ​ട്-366, കാ​സ​ര്‍​ഗോ​ഡ്-190.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K