09 November, 2021 04:01:12 PM


കൊ​ട്ടാ​ര​ക്ക​ര​യി​ലെ കൊ​ല​പാ​ത​ക​ങ്ങ​ൾ: ഭക്ഷണത്തിൽ മയക്കുമരുന്നെന്നു സംശയംകൊ​ട്ടാ​ര​ക്ക​ര: അ​മ്മ​യെ​യും ര​ണ്ടു മ​ക്ക​ളെ​യും വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ നി​ല​യി​ലും ഗൃ​ഹ​നാ​ഥ​നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ലും കാ​ണ​പ്പെ​ട്ട സം​ഭ​വ​ത്തി​ലെ ദു​രൂ​ഹ​ത​ക​ള​ഴി​ക്കാ​ൻ പോ​ലീ​സി​ന്‍റെ തീ​വ്ര​ശ്ര​മം.​ബ​ന്ധു​ക്ക​ളി​ൽനി​ന്നും പ്ര​ദേ​ശ​വാ​സി​ക​ളി​ൽനി​ന്നും മൊ​ഴി ശേ​ഖ​രി​ച്ചു വ​രു​ന്ന പോ​ലീ​സ് കു​ടും​ബ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളും അ​ന്വേ​ഷി​ച്ചു​വ​രു​ന്നു. കൊ​ട്ടാ​ര​ക്ക​ര നീ​ലേ​ശ്വ​രം പൂ​ജ​പ്പു​ര വീ​ട്ടി​ൽ രാ​ജേ​ന്ദ്ര​ൻ (56), ഭാ​ര്യ അ​നി​ത (48), മ​ക്ക​ളാ​യ ആ​ദി​ത്യ രാ​ജ് (24), അ​മൃ​താ രാ​ജ് (20) എ​ന്നി​വ​രാ​ണ് ഇ​ന്ന​ലെ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച​ത്.​അ​നി​ത​യും മ​ക്ക​ളും വെ​ട്ടേ​റ്റു മ​രി​ച്ച നി​ല​യി​ലും രാ​ജേ​ന്ദ്ര​ൻ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ലു​മാ​യി​രു​ന്നു.

കൊ​ല​പാ​ത​ക​ങ്ങ​ൾ​ക്കും ആ​ത്മ​ഹ​ത്യ​ക്കു മു​ള്ള കാ​ര​ണ​ങ്ങ​ൾ ബ​ന്ധു​ക്ക​ൾ​ക്കും നാ​ട്ടു​കാ​ർ​ക്കും അ​ജ്ഞാ​ത​മാ​ണ്. ക​ട​ബാ​ധ്യ​ത മൂ​ലം രാ​ജേ​ന്ദ്ര​ൻ ഭാ​ര്യ​യെ​യും മ​ക്ക​ളെ​യും വെ​ട്ടി കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ആ​ത്മ​ഹ​ത്യ ചെ​യ്യു​ക​യാ​യി​രു​ന്നെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.​ഇ​തി​ൽ വ്യ​ക്ത​ത വ​രു​ത്തു​ന്ന​തി​നാ​ണ് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ങ്ങ​ളും ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​ക​ളും പോ​ലീ​സ് ന​ട​ത്തി വ​രു​ന്ന​ത്.

വീ​ടു നി​ർമാ​ണ​ത്തി​നു സ​ഹ​ക​ര​ണ ബാ​ങ്കി​ൽ നി​ന്നെ​ടു​ത്ത വാ​യ്പ​യി​ൽ ആറു ല​ക്ഷ​ത്തോ​ളം രൂ​പ ഇ​നി അ​ട​ക്കാ​നു​ണ്ട്. പ​ണ​മി​ട​പാ​ടു​കാ​രി​ൽനി​ന്നു ക​ടം വാ​ങ്ങി​യാ​ണ് ബാ​ങ്ക് വാ​യ്പ​യു​ടെ ഒ​രു ഭാ​ഗം അ​ട​ച്ചു തീ​ർ​ത്ത​ത്.​ ഈ പ​ണ​മി​ട​പാ​ടു​കാ​ർ രാ​ജേ​ന്ദ്ര​നെ ബു​ദ്ധി​മു​ട്ടി​ച്ചി​ട്ടു​ണ്ടാ​കാം. ഇ​ത്ത​രം കാ​ര്യ​ങ്ങ​ളൊ​ന്നും രാ​ജേ​ന്ദ്ര​ൻ ആ​രു​മാ​യും പ​ങ്കു​വെ​ച്ചി​രു​ന്നി​ല്ല. ഇ​തു മൂ​ലം ബ​ന്ധു​ക്ക​ൾ​ക്കോ നാ​ട്ടു​കാ​ർ​ക്കോ ഈ ​വി​ഷ​യ​ങ്ങ​ൾ അ​റി​യു​ക​യു​മി​ല്ല. പ​ത്തു വ​ർ​ഷം മു​ൻ​പ് വി​ദേ​ശ​ത്തു നി​ന്നും മ​ട​ങ്ങി​യെ​ത്തി​യ ശേ​ഷ​മാ​ണ് വീ​ടു​നി​ർ​മാ​ണം തു​ട​ങ്ങി​യ​ത്. ഇ​തു വ​രെ​യും പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടി​ല്ല.

മ​ക​ൻ ആ​ദി​ത്യ രാ​ജ് ജോ​ലി ചെ​യ്യു​ന്ന സ്വ​കാ​ര്യ സ്ഥാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ലോ​ണെ​ടു​ത്തു ബാ​ധ്യ​ത​ക​ൾ തീ​ർ​ക്കാ​നു​ള്ള ശ്ര​മം ന​ട​ന്നു വ​ര​വെ​യാ​ണ് ദാ​രു​ണ സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്.‌ ആ​രോ​ഗ്യ​വ​തി​യാ​യ ഭാ​ര്യ​യെ​യും മു​തി​ർ​ന്ന​വ​രാ​യ മ​ക്ക​ളെ​യും വെ​ട്ടി കൊ​ല​പ്പെ​ടു​ത്തി​യി​ട്ടും അ​വ​രാ​രും പ്ര​തി​ക​രി​ച്ചി​ട്ടു​ള്ള​താ​യോ ര​ക്ഷ​പ്പെ​ടാ​നു​ള്ള ശ്ര​മം ന​ട​ത്തി​യ​താ​യോ കാ​ണു​ന്നി​ല്ല. നി​ല​വി​ളി ശ​ബ്ദം പോ​ലും പു​റ​ത്തു വ​ന്നി​ട്ടു​മി​ല്ല. ആ​ഹാ​ര​ത്തി​ൽ മ​യ​ക്കു​മ​രു​ന്നോ മ​റ്റു രാ​സ​വ​സ്തു​ക്ക​ളോ ക​ല​ർ​ത്തി ന​ൽ​കി​യ​തി​നു ശേ​ഷ​മാ​യി​രി​ക്കാം ആ​സൂ​ത്രി​ത കൊ​ല​പാ​ത​ക​ങ്ങ​ൾ ന​ട​ത്തി​യ​തെ​ന്നും സം​ശ​യ​മു​യ​രു​ന്നു​ണ്ട്. പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നും ശാ​സ്ത്രീ​യ തെ​ളി​വു ശേ​ഖ​ര​ണ​ത്തി​നും ശേ​ഷം മാ​ത്ര​മേ ഇ​ത് വ്യ​ക്ത​മാ​വു​ക​യു​ള്ളു.

രാ​ജേ​ന്ദ്ര​ൻ വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് മാ​ന​സി​കാ​സ്വാ​സ്ഥ്യം പ്ര​ക​ടി​പ്പി​ച്ചി​രു​ന്ന​താ​യി പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.​ഗ​ൾ​ഫി​ൽനി​ന്നു മ​ട​ങ്ങി​യെ​ത്തി​യ സ​മ​യ​ത്താ​യി​രു​ന്നു ഇ​ത്. പ്ര​ത്യേ​ക ചി​കിത്സ​ക​ളൊ​ന്നും അന്നു ന​ട​ത്തി​യി​രു​ന്നി​ല്ലെന്നു ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. ക​ട​ബാ​ധ്യ​ത​ക​ളും ബ​ന്ധ​പ്പെ​ട്ടു​ള്ള മാ​ന​സി​ക പ്ര​ശ്ന​ങ്ങ​ളു​മാ​യി​രി​ക്കാം കടുംകൈയ്ക്കു രാ​ജേ​ന്ദ്ര​നെ പ്രേ​രി​പ്പി​ച്ച​തെന്നാണ് പ്രാഥമിക നിഗമനം. പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ സൂ​ക്ഷി​ച്ചി​ട്ടു​ള്ള മൃ​ത​ദേ​ഹ​ങ്ങ​ൾ ഇന്നു പോ​സ്റ്റു​മോർ​ട്ടം ന​ട​ത്തി, ഉ​ച്ച​ക​ഴി​ഞ്ഞു വീ​ട്ടി​ലെ​ത്തി​ച്ചു സം​സ്കരിക്കും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K