16 November, 2021 05:41:29 PM


ഡോ എൻ പ്രിയ കോട്ടയം ജില്ലാ മെഡിക്കൽ ഓഫീസറായി ചുമതലയേറ്റു


കോട്ടയം : ജില്ലാ മെഡിക്കൽ ഓഫീസറായി ഡോ എൻ പ്രിയ ചുമതലയേറ്റു. അതിരമ്പുഴ സ്വദേശിയാണ്. കഴിഞ്ഞ മൂന്നര വർഷമായി ഇടുക്കി ജില്ലാ മെഡിക്കൽ ഓഫീസർ ആയി ജോലിചെയ്യുകയായിരുന്നു. 1999 ൽ എറണാകുളം കുമ്പഴങ്ങി പി എച് സി മെഡിക്കൽ ഓഫീസർ ആയി സർവീസിൽ പ്രവേശിച്ച ഡോ പ്രിയ കാഞ്ഞിരപ്പള്ളി താലൂക്ക്  ആശുപത്രി സൂപ്രണ്ട്, കോട്ടയം ജില്ലാ ഡെപ്യൂട്ടി ഡി എം ഓ എന്നീ ചുമതലകൾ  വഹിച്ചിട്ടുണ്ട്.



Share this News Now:
  • Google+
Like(s): 1.1K