21 August, 2026 07:01:04 PM


കോട്ടയത്ത് ഓണക്കാല പാൽ പരിശോധനാ പരിപാടി തുടങ്ങി



കോട്ടയം: ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രത്യേക പാൽ പരിശോധനാ പരിപാടിയുടെ ഉദ്ഘാടനം ജില്ലാ കളക്ടർ ചേതൻ കുമാർ മീണ നിർവഹിച്ചു.  ഓണക്കാലത്ത് വിപണിയിലെത്തുന്ന പാലിന്റെ ഗുണനിലവാരം ഉറപ്പാക്കാനും പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിനുമായാണ് ജില്ലാ ഗുണനിയന്ത്രണ ഓഫീസിൻറെ നേതൃത്വത്തിൽ പരിപാടി സംഘടിപ്പിച്ചത്. ക്ഷീരവികസന വകുപ്പ് കോട്ടയം ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ നിഷ വി. ഷെരീഫ് അധ്യക്ഷത വഹിച്ചു. ജില്ലാ ഗുണനിയന്ത്രണ ഓഫീസർ ജിസാ ജോസഫ്, അസിസ്റ്റൻറ് ഡയറക്ടർമാരായ ശ്രീജ രാധാകൃഷ്ണൻ,  ഒ.ബി. മഞ്ജു എന്നിവർ സംസാരിച്ചു.  കോട്ടയം ഈരയിൽക്കടവിലുള്ള ക്ഷീരവികസന വകുപ്പിൻറെ ഗുണനിയന്ത്രണ ലാബിൽ ഓഗസ്റ്റ് 24 വരെ രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചുവരെ പാൽ ഗുണനിലവാരാ പരിശോധനയ്ക്ക് സൗകര്യമുണ്ട്. ഉപയോക്താക്കൾക്കും ക്ഷീരസംഘങ്ങൾക്കും സൗജന്യമായി പരിശോധന നടത്താം. പാക്കറ്റ് പാൽ അര ലിറ്ററിൽ കുറയാത്ത അളവിലും അല്ലാത്തവ 200 മില്ലി അളവിലുമാണ്  പരിശോധനയ്ക്ക് എത്തിക്കേണ്ടതെന്ന് ജില്ലാ ഗുണനിയന്ത്രണ ഓഫീസർ അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 912