29 August, 2026 06:59:32 PM


മുണ്ടക്കയത്ത് സ്വകാര്യ ബസ് മറിഞ്ഞ് അപകടം; ഡ്രൈവര്‍ക്ക് പരിക്ക്



കോട്ടയം: മുണ്ടക്കയത്ത് സ്വകാര്യ ബസ് മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്. റിവേഴ്സ് ഗിയറിലിട്ട് സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ബസ് മറിയുകയായിരുന്നു. അപകടത്തില്‍ ബസില്‍ യാത്രക്കാര്‍ ആരും ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.  വട്ടക്കാവ് പാലക്കാതടത്തിലാണ് സ്വകാര്യ ബസ് അപകടത്തിൽപ്പെട്ടത്.  സെൽഫ് സ്റ്റാർട്ട് തകരാറിലായ ബസ് റിവേഴ്സ് ഗിയറിലിട്ട് സ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് തിട്ടയ്ക്ക് താഴേക്ക് മറിയുകയായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 912