25 August, 2026 01:13:19 PM


കോട്ടയം വയസ്കര രാജ്ഭവനിൽ ഉത്രാടക്കിഴി സമർപ്പണം നടന്നു



കോട്ടയം: രാജപാരമ്പര്യത്തിന്റെയും ചരിത്രസ്മരണകളുടെയും ഓർമ്മപ്പെടുത്തലായി കോട്ടയം വയസ്കര രാജ്ഭവനിൽ ഉത്രാടക്കിഴി സമർപ്പണം നടന്നു. കൊച്ചി രാജവംശത്തിലെ എളങ്കുന്നപ്പുഴ നടയ്ക്കൽ കോവിലക അംഗവും എ.ആർ. രാജരാജവർമയുടെ ഭാര്യയുമായ എൻ.കെ. സൗമ്യവതി തമ്പുരാട്ടിക്ക് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണനാണ് ഉത്രാടക്കിഴി സമർപ്പിച്ചു.  മുൻപ് 14 രൂപയായിരുന്ന കിഴിത്തുക തിരുവഞ്ചൂർ രാധാകൃഷ്ണൻ മന്ത്രിയായിരുന്നപ്പോഴാണ് 1001 രൂപയാക്കി ഉയർത്തിയത്. ചടങ്ങിൽ ജില്ലാ കളക്ടർ ചേതൻകുമാർ മീണ, ജില്ലാ പോലീസ് മേധാവി കെ.എം. സാബു മാത്യു, ആർ.ഡി.ഒ നിജു കുര്യൻ, തഹസീൽദാർ സിറിൽ സഞ്ജു ജോർജ് എന്നിവരും പങ്കെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 294