20 August, 2026 06:59:31 PM
ദേശീയ സമ്പാദ്യ പദ്ധതി വകുപ്പ് ജില്ലാ സംഗമം സംഘടിപ്പിച്ചു

കോട്ടയം: ദേശീയ സമ്പാദ്യ വകുപ്പ് കോട്ടയം ജില്ലാ സംഗമം കോട്ടയം ഗുഡ് ഷെപ്പേഡ് പള്ളി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. ദേശീയ സമ്പാദ്യ പദ്ധതിക്കു കീഴിൽ പ്രവർത്തിക്കുന്ന ജില്ലയിലെ മുഴുവൻ മഹിളാ പ്രധാൻ ഏജന്റുമാർ, എസ്.എ.എസ് ഏജന്റുമാർ, സ്റ്റുഡൻറ്‌സ് സേവിംഗ്‌സ് സ്‌കീം പ്രവർത്തകർ എന്നിവർ പങ്കെടുത്ത പരിപാടി ദേശീയ സമ്പാദ്യ പദ്ധതി ഡയറക്ടർ രേഖാ നിക്‌സൺ ഉദ്ഘാടനം ചെയ്തു. ചാണ്ടി ഉമ്മൻ എംഎൽഎ അധ്യക്ഷത വഹിച്ചു.
2025-26 വർഷത്തിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച മഹിളാ പ്രധാൻ, എസ്.എ.എസ് ഏജൻറുമാർക്കും സ്റ്റുഡൻറ്‌സ് സേവിംഗ്‌സ് സ്‌കീം പ്രവർത്തനത്തിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച സ്‌കൂളുകൾക്കും ഡി.ഇ.ഒ, എ.ഇ.ഒ ഓഫീസുകൾക്കുമുള്ള പുരസ്‌കാരങ്ങൾ ജില്ലാ കളക്ടർ ചേതൻ കുമാർ മീണ വിതരണം ചെയ്തു.
അഡീഷണൽ ഡയറക്ടർ പി. അജിത് കുമാർ, വിദ്യാഭ്യാസവകുപ്പു ഡെപ്യൂട്ടി ഡയറക്ടർ ഹണി ജി. അലക്‌സാണ്ടർ, പോസ്റ്റൽ സൂപ്രണ്ടുമാരായ മുഹമ്മദ് ഷെരീഫ്, ലതാ ഡി. നായർ, ദേശീയ സമ്പാദ്യപദ്ധതി ഡെപ്യൂട്ടി ഡയറക്ടർ ജ്യോതി ദാമോദരൻ, അസിസ്റ്റൻറ് ഡയറക്ടർ കെ.ജെ. ഷോബിച്ചൻ എന്നിവർ പ്രസംഗിച്ചു.





