11 May, 2022 04:06:12 PM


'കഞ്ചാവിന് വിലകൂടി'; വീട്ടില്‍ കഞ്ചാവ് നട്ടുവളര്‍ത്തിയ സ്ത്രീ പിടിയില്‍



കൊട്ടാരക്കര: വീട്ടില്‍ ക‍്ചാവ് ചെടി നട്ടുവളര്‍ത്തിയ സ്ത്രീ എക്സൈസ് ഉദ്യോഗസ്ഥരുടെ പിടിയില്‍. കൊട്ടാരക്കര മേലിലകണിയാന്‍കുഴി കാരാണിയില്‍ തുളസിയാണ് അറസ്റ്റിലായത്. പുറമേ നിന്ന് വാങ്ങുന്ന കഞ്ചാവിന് വിലകൂടിയതാണ് വീട്ടില്‍ നട്ടു വളര്‍ത്താന്‍ കാരണമെന്ന് ഇവര്‍ പറഞ്ഞു.


തുളസി, കഞ്ചാവ് ഉപയോഗിക്കുകയും വിൽക്കുകയും ചെയ്യുന്നുണ്ടെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയില്‍ ഇവരുടെ വീട്ടുമുറ്റത്ത് നിന്ന് 10 അടി ഉയരവും 61 ശിഖരത്തോടും കൂടിയ വിളവെടുക്കാൻ പാകമായ കഞ്ചാവ് ചെടി കണ്ടെത്തുകയായിരുന്നു. 



Share this News Now:
  • Google+
Like(s): 5.4K