21 May, 2022 09:59:48 PM


വീട്ടില്‍ സൂക്ഷിച്ച 7.228 കിലോ കഞ്ചാവ് പിടിച്ചു; ഒളിവില്‍ പോയ പ്രതികള്‍ പിടിയില്‍



ഈരാറ്റുപേട്ട: മംഗളഗിരി ഭാഗത്തുളള വീട്ടിൽ നിന്ന് പോലീസ് കഞ്ചാവ് പിടിച്ചെടുത്തതിനെ തുടര്‍ന്ന് ഒളിവില്‍ പോയ യുവാക്കള്‍ പിടിയില്‍. ഈരാറ്റുപേട്ട നടയ്ക്കൽ പൊന്തനാൽപറമ്പ് ഭാഗം തൈമഠത്തിൽ യാക്കൂബിന്‍റെ മകന്‍ സാത്താന്‍ ഷാനു എന്ന ഷാനവാസ് (31), അരുവിത്തുറ മറ്റക്കാട് ഭാഗം ഇടത്തുംകുന്നേല്‍ അഷറഫിന്‍റെ മകന്‍ നാദിര്‍ഷാ (23) എന്നിവരാണ് അറസ്റ്റിലായത്. വില്പന നടത്തുന്നതിനായി ഇവര്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന 7 കിലോ 228 ഗ്രാം കഞ്ചാവാണ് മെയ് 7ന് ഈരാറ്റുപേട്ട പോലീസ് പിടിച്ചെടുത്തത്.


ഈരാറ്റുപേട്ട പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പ്രസാദ് എബ്രഹാം വർഗ്ഗീസ്സിന്‍റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ട‍‍‍ര്‍ വിഷ്ണു. വി.വി, സുജിലേഷ് എം, ജയപ്രകാശ് പി.ഡി, അസി. സബ് ഇൻസ്പെക്ട‍‍‍ര്‍ ഇക്ബാൽ പി.എ, സിവിൽ പോലീസ് ഓഫീസമാരായ ജോബി ജോസഫ്, ശരത്ത് കൃഷ്ണദേവ്, ജിനു.ജി.നാഥ്, പ്രദീപ് എം.ഗോപാൽ, ബിനു.എം.വി, അജീഷ് മോൻ എൻ.റ്റി, സുഭാഷ്.പി.എസ്സ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K