09 May, 2026 01:27:52 PM


ഉമ്മന്‍ ചാണ്ടിയുടെ ഫ്ലക്സ് കോണ്‍ഗ്രസുകാര്‍ കീറില്ല, ആവേശത്തിനിടയില്‍ ചെയ്തതാകാം- ചാണ്ടി ഉമ്മന്‍



കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഫ്ലക്സ് ബോർഡ് കീറിയ സംഭവത്തിൽ വിശദീകരണവുമായി ചാണ്ടി ഉമ്മന്‍. കോൺഗ്രസ് പ്രവർത്തകർ ബോധപൂർവ്വം ഇത്തരമൊരു പ്രവർത്തി ചെയ്യില്ലെന്നും ആവേശത്തിനിടയിൽ ആരെങ്കിലും ചെയ്തതാകാമെന്നും അദ്ദേഹം പറഞ്ഞു.കോൺഗ്രസ് പ്രകടനത്തിനിടയിൽ ആരെങ്കിലും നുഴഞ്ഞുകയറി മനഃപൂർവ്വം പ്രശ്നമുണ്ടാക്കാൻ ശ്രമിച്ചതാണോ എന്ന് സംശയമുണ്ട്. മദ്യം ഉപയോഗിച്ചവർ ആരെങ്കിലും ആവേശത്തിൽ ചെയ്തതാകാനും സാധ്യതയുണ്ടെന്ന് ചാണ്ടി ഉമ്മൻ ചൂണ്ടിക്കാട്ടി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 937