04 May, 2026 04:06:57 PM
കോട്ടയത്ത് വീണ്ടും വെന്നിക്കൊടി പാറിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ; ഭൂരിപക്ഷം 31925

കോട്ടയം: കോട്ടയത്ത് വീണ്ടും വെന്നിക്കൊടി പാറിച്ച് മുൻമന്ത്രിയും ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ. സിപിഎമ്മിലെ അഡ്വ. കെ. അനിൽകുമാറിനെ 31925 വോട്ടിനാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. വോട്ടു നില ചുവടെ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്) – 60,190 (ലീഡ്: 31,925)
അഡ്വ. കെ. അനിൽകുമാർ (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)) – 28,265
പി. അനിൽകുമാർ (ഭാരത് ധർമ്മ ജനസേന) – 8,322
ഡോ. സെലിൻ ഫിലിപ്പ് (ആം ആദ്മി പാർട്ടി) – 1,096
രാലേഷ് ചന്ദ്രൻ (സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ (കമ്മ്യൂണിസ്റ്റ്)) – 147
ഷൈജു കുര്യൻ (സ്വതന്ത്രൻ) – 121
NOTA – 625





