14 May, 2026 09:48:36 AM


മുഖ്യമന്ത്രിയെ അറിയാൻ മണിക്കൂറുകൾ മാത്രം; കോട്ടയത്ത് വി ഡിക്കായി വീണ്ടും ഫ്‌ളക്സ്



കോട്ടയം: മുഖ്യമന്ത്രിയെ അറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ കോട്ടയത്ത് വി ഡി സതീശനായി ഫ്‌ളക്‌സുകള്‍. കോട്ടയം ഗാന്ധി സ്‌ക്വയറിലാണ് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്. 'കേരളത്തിന്റെ എണ്ണം പറഞ്ഞ നിലപാടുകളുടെ രാജകുമാരന്‍, വി ഡി സതീശന്‍ കേരളം നയിക്കട്ടെ' എന്നാണ് ഫ്ളക്സിൽ എഴുതിയിരിക്കുന്നത്. ഇതിന് പുറമേ 'കേരളത്തിന്റെ കരുതലായി, വിളക്കായി വി ഡി' എന്നെഴുതിയ മറ്റൊരു ഫ്ളക്സും ഇതേ സ്ഥലത്ത് സ്ഥാപിച്ചിട്ടുണ്ട്. ഫ്‌ളക്‌സുകള്‍ സ്ഥാപിക്കരുതെന്ന നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ചാണ് വീണ്ടും പോസ്റ്റര്‍ ഉയര്‍ന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 916