10 June, 2022 03:36:57 PM


കൊ​ല്ല​ത്ത് യു​വ​മോ​ർ​ച്ച പ്ര​തി​ഷേ​ധ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം; ജലപീരങ്കി പ്രയോഗിച്ച് പോ​ലീ​സ്



കൊ​ല്ലം: മു​ഖ്യ​മ​ന്ത്രി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് യു​വ​മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​ർ കൊ​ല്ലം താ​ലൂ​ക്ക് ഓ​ഫീ​സി​ലേ​ക്ക് ന​ട​ത്തി​യ പ്ര​തി​ഷേ​ധ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം. ബാ​രി​ക്കേ​ഡ് മ​റി​ച്ചി​ടാ​ൻ ശ്ര​മി​ച്ച പ്ര​തി​ഷേ​ധ​ക്കാ​ർ​ക്ക് നേ​രെ പോ​ലീ​സ് ര​ണ്ടു പ്രാ​വ​ശ്യം​ ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു. പ്ര​തി​ഷേ​ധ​ക്കാ​രും പോ​ലീ​സും ത​മ്മി​ൽ ഉ​ന്തും ത​ള്ളു​മു​ണ്ടാ​യി. ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ഇ​ട​പെ​ട്ടാ​ണ് രം​ഗം ശാ​ന്ത​മാ​ക്കി​യ​ത്. പ്ര​വ​ർ​ത്ത​ക​ർ ത​ടി​ച്ചു​കൂ​ടി​യ​തോ​ടെ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ട നി​ല​യി​ലാ​ണ്. നേ​ര​ത്തെ, ഇ​വി​ടെ ആ​ർ​വൈ​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി​യി​രു​ന്നു. അ​ക്ര​മാ​സ​ക്ത​രാ​യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് നേ​രെ പോ​ലീ​സ് ലാ​ത്തി വീ​ശി. ഇ​തി​നി​ടെ ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K