23 June, 2017 10:30:30 PM


നോര്‍ക്ക് റൂട്ട്‌സ് സംരംഭകത്വ വികസന പരിശീലനം 28ന്

കോട്ടയം: വിദേശ ജോലിക്ക് ശേഷം തിരിച്ചെത്തിയവര്‍ക്കുളള പുനരധിവാസ പദ്ധതിയുടെ ഭാഗമായി നോര്‍ക്ക് റൂട്ട്‌സ് സംഘടിപ്പിക്കുന്ന സംരംഭകത്വ വികസന പരിശീലനം ജൂണ്‍ 28 ന് കോട്ടയം കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. കോട്ടയം, ഇടുക്കി ജില്ലകളില്‍ നിന്നും തിരഞ്ഞെടുത്തിട്ടുളള 80 പേര്‍ പങ്കെടുക്കും. നോര്‍ക്കാ റൂട്ട്‌സ് വൈസ് ചെയര്‍മാന്‍ കെ. വരദരാജന്‍ പരിശീലനം ഉദ്ഘാടനം ചെയ്യും. പുനരധിവാസ പദ്ധതി പ്രകാരം സംരംഭങ്ങള്‍ തുടങ്ങുന്നതിന് 20 ലക്ഷം രൂപ വരെ വായ്പ  നല്‍കും. രണ്ട് വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്തിട്ടുളളവര്‍ക്കാണ് വായ്പ നല്‍കുക. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K