02 February, 2024 05:46:02 PM


ആയുഷ് ആരോഗ്യ സ്ഥാപനങ്ങളിൽ മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ നിയമനം: വാക്ക് ഇന്‍ ഇന്റര്‍വ്യു 12 ന്



പാലക്കാട് : നാഷണല്‍ ആയുഷ് മിഷന്‍ ജില്ലയിലെ വിവിധ ആയുഷ് ആരോഗ്യ സ്ഥാപനങ്ങളിലേക്ക് കരാറടിസ്ഥാനത്തില്‍ മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ തസ്തികയില്‍ നിയമനത്തിന് ഫെബ്രുവരി 12 ന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. ബി.എസ്.സി നഴ്സിങ്, ഏതെങ്കിലും അംഗീകൃത സര്‍വകലാശാലയില്‍നിന്നും/ജി.എന്‍.എം നഴ്സിങ് എന്നീ യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 40. താത്പര്യമുള്ളവര്‍ യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം കല്‍പ്പാത്തി ജില്ലാ ഹോമിയോ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ആയുഷ് മിഷന്റെ ഓഫീസില്‍ എത്തണമെന്ന് ജില്ലാ പ്രോഗ്രാം മാനേജര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9072650492,


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K