05 January, 2024 06:11:22 PM


മഹാത്മാഗാന്ധി സർവകലാശാല: പരീക്ഷാ അറിയിപ്പുകൾ



കോട്ടയം : മഹാത്മാഗാന്ധി സർവകലാശാലയിലെ വിവിധ പരീക്ഷകൾ സംബന്ധിച്ച അറിയിപ്പുകൾ ചുവടെ.

പ്രാക്ടിക്കൽ

അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ് ബി.എ കഥകളി സംഗീതം-കോർ ആൻറ് ഓപ്പൺ കോഴ്‌സ്(പുതിയ സ്‌കീം - 2022 അഡ്മിഷൻ റഗുലർ, 2017-2020 അഡ്മിഷനുകൾ റീഅപ്പിയറൻസ് - ഒക്ടോബർ 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ജനുവരി 10,11 തീയതികളിൽ തൃപ്പൂണിത്തുറ ആർ.എൽ.വി കോള് ഓഫ് മ്യൂസിക് ആൻറ് ഫൈൻ ആർട്‌സിൽ നടക്കും.  ടൈം ടേബിൾ വെബ്‌സൈറ്റിൽ.
........................

മൂന്നാം സെമസ്റ്റർ എം.എസ്.സി ഇലക്ട്രോണിക്‌സ്(സി.എസ്.എസ് - 2022 അഡ്മിഷൻ റഗുലർ, 2019,2020,2021 അഡ്മിഷനുകൾ സപ്ലിമെൻററി - നവംബർ 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ജനുവരി 10ന് വിവിധ കേന്ദ്രങ്ങളിൽ നടക്കും.
........................

മൂന്നാം സെമസ്റ്റർ ബി.എസ്.സി ഇലക്ട്രോണിക്‌സ്, കമ്പ്യൂട്ടർ മെയിൻറനൻസ് ആൻറ് ഇലക്ട്രോണിക്‌സ്(സി.ബി.സി.എസ്, പുതിയ സ്‌കീം - 2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2017,2018,2019,2020,2021 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ് - ഒക്ടോബർ 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഈ മാസം 18,19 തീയതികളിൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും.  ടൈം ടേബിൾ വെബ്‌സൈറ്റിൽ.

പരീക്ഷാ ഫലം

കഴിഞ്ഞ മെയ് മാസത്തിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബി.പി.ഇ.എസ്(2021 അഡ്മിഷൻ റഗുലർ, 2016,2017,2018,2019,2020 അഡ്മിഷനുകൾ സപ്ലിമെൻററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകൾ നിശ്ചിത ഫീസ് അടച്ച് ജനുവരി 17 വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സമർപ്പിക്കാം.  
......................

ജൂലൈയിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എസ്.സി ആക്ചൂരിയൽ സയൻസ്(2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ സപ്ലിമെൻററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകൾ നിശ്ചിത ഫീസ് അടച്ച് ജനുവരി 20 വരെ ഓൺലൈനിൽ സമർപ്പിക്കാം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K