25 July, 2023 06:22:40 PM


ഇംഗ്ലീഷ് വിഭാഗം ഗസ്റ്റ് ലക്ചറര്‍ നിയമനം: കൂടിക്കാഴ്ച 27 ന്



പാലക്കാട്: അട്ടപ്പാടി രാജീവ് ഗാന്ധി സ്മാരക ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളെജില്‍ ഇംഗ്ലീഷ് വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപക നിയമനം. 55 ശതമാനം മാര്‍ക്കോടുകൂടി ബിരുദാനന്തര ബിരുദവും നെറ്റുമാണ് യോഗ്യത. നെറ്റ് ഉള്ളവരുടെ അഭാവത്തില്‍ മറ്റുള്ളവരെയും പരിഗണിക്കും. 

താത്പര്യമുള്ളവര്‍ ജൂലൈ 27 ന് രാവിലെ 11 ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളും സഹിതം കൂടിക്കാഴ്ചക്കെത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ മുന്‍കൂറായി തൃശ്ശൂര്‍, കോളെജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍  രജിസ്റ്റര്‍ ചെയ്തിരിക്കണം. രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് ഇന്റര്‍വ്യൂ സമയത്ത് നല്‍കണം. ഫോണ്‍: 04924254142


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K