05 January, 2024 02:06:15 PM


വനിതകൾക്ക് വ്യക്തിഗത/ഗ്രൂപ്പ് വായ്പകൾ; അപേക്ഷിക്കാം



കോട്ടയം: കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ ലളിതമായ നടപടിക്രമത്തിലൂടെ അതിവേഗ വ്യക്തിഗത/ ഗ്രൂപ്പ് വായ്പകൾ നൽകുന്നു. 18 നും 55നും മദ്ധ്യേ പ്രായമുള്ള നിശ്ചിത വരുമാന പരിധിയിൽ വരുന്ന തൊഴിൽരഹിതരായ വനിതകൾക്ക് അപേക്ഷിക്കാം.

അഞ്ചു വർഷത്തെ തിരിച്ചടവ് കാലാവധിയിൽ ആറു ശതമാനം പലിശനിരക്കിൽ ഉദ്യോഗസ്ഥ/വസ്തു ജാമ്യത്തിന്റെ അടിസ്ഥാനത്തിലാണ് വ്യക്തിഗത വായ്പ നൽകുന്നത്. മൈക്രോഫിനാൻസ് പദ്ധതിയിലൂടെ കുടുംബശ്രീ സി.ഡി.എസിന് മൂന്നു മുതൽ 3.5 ശതമാനം വരെ പലിശ നിരക്കിൽ മൂന്നു കോടി രൂപ വരെയും സി.ഡി.എസിന് കീഴിലുള്ള എസ്.എച്ച്.ജികൾക്ക് 10 ലക്ഷം രൂപവരെയും ഹരിത കർമ്മസേന/ ശുചീകരണ തൊഴിലാളി യൂണിറ്റിന് ആറു ലക്ഷം രൂപ വരെയും വായ്പ ലഭിക്കും. www.kswdc.org എന്ന വെബ് സൈറ്റിൽ നിന്ന് അപേക്ഷ ഫോറം ലഭിക്കും. അപേക്ഷ കോട്ടയം ജില്ലാ ഓഫീസിൽ നൽകാം. വിശദവിവരങ്ങൾക്ക് ഫോൺ: 0481-2930323.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K