04 December, 2023 08:10:45 PM


കോട്ടയം ജില്ലയില്‍ ക്ലറിക്കൽ അസിസ്റ്റന്‍റ് നിയമനം: അപേക്ഷ ഡിസംബർ 23 നകം



കോട്ടയം: പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള ജില്ലാ പട്ടികജാതി വികസന ഓഫീസുകളിലും ബ്ലോക്ക്, നഗരസഭ, കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകളിലും ഗവൺമെന്‍റ് പ്ലീഡർമാരുടെ ഓഫീസുകളിലും ക്ലറിക്കൽ അസിസ്റ്റന്റുമാരെ നിയമിക്കുന്നു. പട്ടികജാതി വിഭാഗത്തിൽ നിന്നുള്ളവരായിരിക്കണം. ബിരുദവും ആറുമാസത്തെ പി.എസ്.സി. അംഗീകൃത കമ്പ്യൂട്ടർ കോഴ്സും പാസാകണം. എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് കാർഡ് ഉണ്ടായിരിക്കണം. പ്രായപരിധി 21 നും 35 നും മധ്യേ. താത്പര്യമുള്ളവർ നിശ്ചിതമാതൃകയിലുള്ള അപേക്ഷ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് കാർഡ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ജില്ലാ/ ബ്ലോക്ക്/ നഗരസഭ/കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകളിൽ ഡിസംബർ 23 ന് വൈകിട്ട് അഞ്ചിനകം അപേക്ഷ നൽകണം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K