10 October, 2023 07:19:41 PM


മത്സ്യത്തൊഴിലാളികൾക്ക് 3.55 ലക്ഷം കടാശ്വാസം അനുവദിച്ചു



കോട്ടയം: കോട്ടയം ജില്ലയിലെ മത്സ്യത്തൊഴിലാളികൾ സഹകരണസ്ഥാപനങ്ങളിൽനിന്ന് എടുത്ത വായ്പകൾക്ക് കടാശ്വാസമായി 3.55 ലക്ഷം രൂപ അനുവദിച്ചു. കേരള ബാങ്ക് കുമരകം ബ്രാഞ്ചിൽനിന്നും കൈപ്പുഴ, കുമരകം, ബ്രഹ്‌മമംഗലം ഗ്രാമസ്വരാജ്, വെള്ളൂർ സർവീസ് സഹകരണ ബാങ്കുകളിൽ നിന്നു വായ്പ എടുത്തവർക്കാണ് വീതമാണ് കടാശ്വാസം ലഭിച്ചത്.

സംസ്ഥാന സഹകരണ ബാങ്ക് കോട്ടയം റീജണൽ മുഖേനയാണ് സംഘങ്ങൾക്കും ബാങ്കുകൾക്കും കടാശ്വാസ തുക ലഭ്യമാക്കുക. തുക ബാങ്കുകൾ/സഹകരണസംഘങ്ങൾക്ക് ലഭിച്ചാൽ ഒരുമാസത്തിനകം മത്സ്യത്തൊഴിലാളികൾ നൽകിയ ജാമ്യരേഖ, പ്രമാണങ്ങൾ എന്നിവ തിരികെ നൽകണമെന്ന് ജോയിന്‍റ് രജിസ്ട്രാർ (ജനറൽ) അറിയിച്ചു


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K