19 February, 2019 09:05:45 PM


സുരക്ഷിതഭക്ഷണവും ശരിയായ ഉല്‍പാദനശീലവും: നീണ്ടൂര്‍ സമ്പൂര്‍ണ്ണ ഭക്ഷ്യസുരക്ഷയിലേക്ക്



ഏറ്റുമാനൂര്‍: കോട്ടയം ജില്ലയിലെ നീണ്ടൂര്‍ ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ്ണ ഭക്ഷ്യസുരക്ഷയിലേക്ക്. സുരക്ഷിത ഭക്ഷണം തെരഞ്ഞെടുക്കുന്നതിനുള്ള തിരിച്ചറിവ് ഉപഭോക്താക്കളില്‍ വളര്‍ത്തുക, ശരിയായ ഉല്‍പാദനശീലങ്ങള്‍ വ്യാപാരികളില്‍ സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെ ഭക്ഷ്യസുരക്ഷാ വകുപ്പ് സംഘടിപ്പിക്കുന്ന സമ്പൂര്‍ണ്ണ ഭക്ഷ്യസുരക്ഷാ ഗ്രാമപഞ്ചായത്ത് പദ്ധതിയിലേക്ക് നീണ്ടൂര്‍ ഗ്രാമ പ‍ഞ്ചായത്ത് തെരഞ്ഞെടുക്കപ്പെട്ടു. 


ഇതിന്‍റെ ഭാഗമായി 20, 21 തീയതികളില്‍ കുടുംബശ്രീ, അംഗന്‍വാടി, ആശാ പ്രവര്‍ത്തകര്‍, ഉച്ചക്കഞ്ഞി വിതരണക്കാര്‍, സ്കൂള്‍ കുട്ടികള്‍ തുടങ്ങിയവര്‍ക്കുള്ള ബോധവല്‍ക്കരണക്ലാസുകള്‍ നീണ്ടൂര്‍ പഞ്ചായത്ത് ഹാളില്‍ നടത്തും. വ്യാപാരികള്‍ക്ക് ലൈസന്‍സും രജിസ്ട്രേഷനും എടുക്കുന്നതിനുള്ള മേളകളും പൊതുകുടിവെള്ള സ്ത്രോതസുകളുടെ പരിശോധന ഉള്‍പ്പെടെ പൊതുജനാരോഗ്യം ഉറപ്പു വരുത്തുന്നതിനുള്ള നിരവധി പ്രവര്‍ത്തനങ്ങളും പദ്ധതിയുടെ ഭാഗമായി നടക്കുമെന്ന് ഏറ്റുമാനൂര്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍ ഡോ.തെരസ്ലിന്‍ ലൂയിസ് പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K