04 April, 2019 11:13:13 AM


എം.കെ. രാഘവനെതിരെ ഒളിക്യാമറ ആരോപണം: ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടുമെന്ന് ടിക്കാറാം മീണ





തിരുവനന്തപുരം: കോഴിക്കോട് എംപി എം കെ രാഘവനെതിരെ ഉയര്‍ന്ന് ഒളിക്യാമറ ആരോപണത്തില്‍ ജില്ല കളക്ടറോട് റിപ്പോര്‍ട്ട് തേടുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ഇത്തരത്തില്‍ ഒരു നടപടിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറെടുക്കുന്നത്. ദേശീയ ചാനലിന്റെ ഒളിക്യാമറ ഓപ്പറേഷനിലാണ് ഇദ്ദേഹം കുടുങ്ങിയത്. തെരഞ്ഞെടുപ്പ് ചെലവുകള്‍ക്ക് അഞ്ച് കോടി രൂപ വാഗ്ദാനം ചെയ്ത സംഘത്തോട് പണം കൈമാറാന്‍ തന്റെ ഡല്‍ഹി ഓഫീസുമായി ബന്ധപ്പെടാന്‍ രാഘവന്‍ ആവശ്യപ്പെടുന്നത് അടക്കമുള്ളവയാണ് ചാനല്‍ പുറത്ത് വിട്ടത്.


എന്നാല്‍ ഇത് കെട്ടിച്ചമച്ചതാണെന്നാണ് രാഘവന്‍ പ്രതികരിച്ചു. ആരോപണം തെളിയിക്കാന്‍ സാധിച്ചാല്‍ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും പിന്മാറാനും പൊതുജീവിതം അവസാനിപ്പിക്കാനും തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. കുറേ നാളായി നടക്കുന്ന വ്യക്തിഹത്യയുടെ ഭാഗമാണിത്. ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും എംപി വിശദീകരിക്കുന്നു. പറയാത്ത കാര്യങ്ങള്‍ എഡിറ്റ് ചെയ്തും ഡബ്ബ് ചെയ്തും ചേര്‍ക്കുകയായിരുന്നു. ഇതിനെതിരെ നിയമനടപടി സ്വീകരിക്കും. ഉടന്‍ പരാതി നല്‍കും പിന്നില്‍ പ്രവര്‍ത്തിച്ചവരെ പുറത്തു കൊണ്ടുവരും. എംപി പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K