16 April, 2019 10:34:05 AM


ഏറ്റുമാനൂര്‍ ശക്തിനഗറില്‍ നിര്‍ത്തിയിട്ട കാറില്‍ ടിപ്പര്‍ ലോറിയിടിച്ച് മറിഞ്ഞ് ഒരാള്‍ക്ക് പരിക്ക്




ഏറ്റുമാനൂര്‍: എം.സി.റോഡില്‍ ഏറ്റുമാനൂര്‍ ശക്തിനഗര്‍ ഭാഗത്ത് നിര്‍ത്തിയിട്ട കാറില്‍ ടിപ്പര്‍ ലോറി ഇടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് പരിക്ക്. ടിപ്പര്‍ ലോറിയുടെ ഡ്രൈവര്‍ പുന്നത്തുറ ശ്രീദേവിഭവനില്‍ സദാശിവന്‍പിള്ള(59)യെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ത്യന്‍ ഓയില്‍ പെട്രോള്‍ പമ്പിന് സമീപം രാവിലെ 9.55 മണിയോടെ ആയിരുന്നു അപകടം. കാണക്കാരി ശാകംബരിയില്‍ കെ.പി.ശശികുമാറിന്‍റെ കാറിലാണ് ലോറി ഇടിച്ചത്.

കാണക്കാരി ഭാഗത്തേക്ക് പോകുകയായിരുന്ന ശശികുമാര്‍ വഴിയരികില്‍ കാര്‍ നിര്‍ത്തിയ ശേഷം കടയില്‍ കയറിയ സമയത്താണ് ഏറ്റുമാനൂര്‍ ഭാഗത്തു നിന്നും അമിതവേഗതയില്‍ എത്തിയ ലോറി കാറില്‍ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഇരുവാഹനങ്ങളും റോഡിന്റെ മധ്യത്തില്‍ മറിഞ്ഞത് ഗതാഗതതടസത്തിനും കാരണമായി. കാറിനെ ഇരുപത് അടിയോളം വലിച്ചുകൊണ്ടുപോയ ശേഷം ഇരുവാഹനങ്ങളും റോഡില്‍ മറിഞ്ഞത്. 


അപകടത്തില്‍ പെട്ട വാഹനങ്ങളില്‍ നിന്നും ഇന്ധനം റോഡില്‍ പരന്നൊഴുകി. പരിസരവാസികള്‍ വെള്ളമൊഴിച്ചു വൃത്തിയാക്കാന്‍ ഒരുങ്ങിയെങ്കിലും ഇന്ധനം നിര്‍ത്താതെ ഒഴുകികൊണ്ടിരുന്നത് പ്രശ്‌നമായി. ഏറ്റുമാനൂര്‍ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ എബിയുടെ നോതൃത്വത്തില്‍ പോലീസും ഹൈവേ പോലീസും കോട്ടയത്ത് നിന്ന് ഫയര്‍ഫോഴ്‌സ് സംഘവും സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.7K