22 September, 2026 08:12:07 PM
ജനന-മരണ രജിസ്‌ട്രേഷൻ സമയബന്ധിതമായി നടത്തണം- കോട്ടയം ജില്ലാ കളക്ടർ

കോട്ടയം: ജനനങ്ങളും മരണങ്ങളും സമയബന്ധിതമായി രജിസ്റ്റര്‍ ചെയ്യാന്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടർ ചേതൻ കുമാർ മീണ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ജനന-മരണ രജിസ്‌ട്രേഷൻ ജില്ലാ തല കോ- ഓര്‍ഡിനേഷന്‍ യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശസ്ഥാപന സെക്രട്ടറിമാർ, ജനപ്രതിനിധികൾ, നോട്ടിഫയർമാർ, ആശുപത്രികളിലെ ജനന-മരണ രജിസ്‌ട്രേഷൻ കിയോസ്‌കുകളുടെ ചുമതലയുള്ള ജീവനക്കാർ എന്നിവർക്ക് രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട പരിശീലനം നൽകുന്നതിന് നടപടി സ്വീകരിക്കാന്‍ തദ്ദേശ സ്വയം ഭരണവകുപ്പിന് കളക്ടർ നിർദേശം നൽകി. രജിസ്‌ട്രേഷൻ നിയമം നിലവിൽ വന്ന 1970നു മുന്‍പുള്ള രജിസ്‌ട്രേഷൻ ഡാറ്റയുടെ ഡിജിറ്റൈസേഷൻ നടപടികൾ വേഗത്തിൽ പൂർത്തിയാക്കണമെന്നും ജില്ലാ കളക്ടർ നിർദേശിച്ചു.
ജില്ലയിൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് വരെയുള്ള കാലയളവിൽ 24548 ജനനങ്ങളും 37475 മരണങ്ങളുമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ജനന രജിസ്‌ട്രേഷൻ: 2025-15910, 2026: ഓഗസ്റ്റ് വരെ- 8638. മരണ രജിസ്‌ട്രേഷൻ: 2025-23541, 2026 ഓഗസ്റ്റ് വരെ- 13934 കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ തദ്ദേശ സ്വയംഭരണവകുപ്പ് ജോയിന്‍റ് ഡയറക്ടർ ട്രീസ ജോസ്, സെൻസസ് എക്‌സിക്യൂട്ടീവ് ഓഫീസർ അഞ്ജലി ജോസ്, ഐ.ടി.ഡി.പി. പ്രോജക്ട് ഓഫീസർ എസ്. സാജു എന്നിവർ യോഗത്തിൽ പങ്കെടുത്തു.





