24 September, 2026 04:45:06 PM


കോട്ടയത്ത് റോഡിന് കുറുകെ ആശുപത്രി മേൽപ്പാലം നിർമ്മിച്ചത് വിവാദത്തിൽ



കോട്ടയം : കോട്ടയം നഗരമധ്യത്തിൽ എസ് എച്ച് മെഡിക്കൽ സെന്റർ ആശുപത്രി കെട്ടിടങ്ങളെ ബന്ധിപ്പിക്കാൻ മേൽപ്പാലം നിർമ്മിച്ചത് വിവാദത്തിൽ. പൊതുവഴിയുടെ ഇരുവശവും ആശുപത്രിയിലെ വാർഡ് റൂം ഉൾപ്പെടെ ബന്ധിക്കിപ്പിക്കാൻ നിരവധി വാഹനങ്ങൾ കടന്നു പോകുന്ന വഴിക്ക് കുറുകെയാണ്  പാലം നിർമ്മിച്ചിരിക്കുന്നത്. പൊതുവഴിയിൽ ഒരു സാധാരണക്കാരന്റെ സ്ഥാപനമാണ് ഇത്തരത്തിൽ  മേൽപ്പാലം നിർമ്മിച്ചതെങ്കിൽ അധികൃതർ കെട്ടിട നമ്പർ നൽകാതിരിക്കുന്നതും പൊളിച്ചു മാറ്റുന്നതും നിരന്തരം വാർത്തകളാകുന്ന കാലത്ത് ഇത് എങ്ങനെ സാധ്യമായി എന്നതാണ് ആളുകൾക്കിടയിൽ പ്രധാനമായും ഉയരുന്ന ചോദ്യം.

പ്രമുഖ ആശുപത്രി ആയതിനാൽ സോഷ്യൽ മീഡിയക്കാർ അല്ലാതെ മാധ്യമങ്ങൾ ഇവിടേക്ക് നോക്കുന്നില്ല. പാലം നിർമ്മിച്ചത് നിയമനുസൃതമാണെന്നും അധികൃതർ അനുവാദം നൽകിയില്ലെന്നുമുള്ള അഭിപ്രായവുമുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ അനധികൃത പാലത്തെ കുറിച്ച് കുറിപ്പുകൾ വന്നപ്പോൾ ആശുപത്രിയെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ രംഗത്തെത്തി.  റോഡിന് കുറുകെ മേൽപ്പാലം പണിതത് മാത്രമല്ല മറ്റ് കെട്ടിടങ്ങൾക്ക് അപകട ഭീഷണി ഉയരുന്നെന്നും ആളുകൾ പറയുന്നു. എന്നാൽ ആശുപത്രിയിൽ വരുന്ന രോഗികൾക്കും റോഡിലെ തിരക്ക് ഒഴിവാക്കാനും ഉപകാരമാണ് ഈ പാലമെന്നും ആളുകൾക്കിടയിൽ അഭിപ്രായമുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 297