23 September, 2026 07:22:40 PM


"ബാഡ്ജ് ഓഫ് ഓണർ ഫോർ എക്സലന്‍റ് ഇൻവെസ്റ്റിഗേഷൻ" അവാർഡ്; എഎസ്ഐമാരായ അരുൺചന്ദ് സി, വിജുമോൻ കെ കെ എന്നിവർ അർഹരായി



കോട്ടയം: കോട്ടയം വിജിലൻസ് യൂണിറ്റിലെ അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർമാരായ അരുൺചന്ദ് സി, വിജുമോൻ കെ കെ എന്നിവർ 2025 ലെ കേരള വിജിലൻസ് ഡയറക്ടറുടെ "ബാഡ്ജ് ഓഫ് ഓണർ ഫോർ എക്സലന്റ് ഇൻവെസ്റ്റിഗേഷൻ" അവാർഡിന് അർഹരായി. സംസ്ഥാനതൊട്ടാകെ 22 പേർക്ക് ആണ് ഈ അവാർഡ് ലഭ്യമായിട്ടുള്ളത്. മികച്ച അന്വേഷണ മികവിനും, അഴിമതി സംബന്ധമായ കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിനും ആത്മാർത്ഥമായും സത്യസന്ധമായും സർവീസ് ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് സംസ്ഥാന വിജിലൻസ് ഡയറക്ടർ നൽകുന്ന അവാർഡ് ആണിത്. വെള്ളിയാഴ്ച തിരുവനന്തപുരത്ത് വച്ച് നടക്കുന്ന ചടങ്ങിൽ ആഭ്യന്തര & വിജിലൻസ് വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല അവാർഡ് ജേതാക്കൾക്ക് മെഡലുകൾ സമ്മാനിക്കുന്നതാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 108