22 April, 2019 12:47:05 PM


ഏറ്റുമാനൂര്‍ പേരൂര്‍ സ്വദേശി സൗദി അറേബ്യയില്‍ ട്രക്ക് അപകടത്തില്‍ മരിച്ചു




കോട്ടയം: ഏറ്റുമാനൂര്‍ പേരൂര്‍ സ്വദേശി സൗദി അറേബ്യയില്‍ ട്രക്ക് അപകടത്തില്‍ മരിച്ചു. പേരൂര്‍ ആനിക്കാമറ്റത്തില്‍ ബേബി കുര്യന്‍ വര്‍ഗീസ് (65) ആണ് മരിച്ചത്. വര്‍ഷമായി സൗദിയില്‍ ജോലി ചെയ്തിരുന്ന ഇദ്ദേഹം തൊഴില്‍ അവസാനിപ്പിച്ച് അടുത്ത ജൂലൈയില്‍ നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു. സൗദി സമയം ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെ ബേബി ഓടിച്ചിരുന്ന ട്രക്കില്‍ മറ്റൊരു ട്രക്ക് ഇടിക്കുകയായിരുന്നുവത്രേ. 

ഇടിച്ച ട്രക്കിന്‍റെ ഡ്രൈവര്‍ പാക്കിസ്ഥാന്‍ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. ബേബിയുടെ മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള നടപടികള്‍ സൗദി എംബസിയുമായി ബന്ധപ്പെട്ട് ആരംഭിച്ചു. ഭാര്യ: ഗ്രേസ് കുര്യന്‍, മക്കള്‍: ആന്‍ സൂസന്‍ കുര്യന്‍, അന്‍സു അന്ന കുര്യന്‍. സംസ്കാരം പിന്നീട് പേരൂര്‍ മര്‍ത്തശ്മൂനി പള്ളി സെമിത്തേരിയില്‍ നടക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K