26 April, 2019 12:00:01 PM


കേരളത്തിലെ ബേക്കറികളില്‍ പഴകിയതും കേടായതുമായ മുട്ടകള്‍ ഉപയോഗിക്കുന്നത് വ്യാപകമാകുന്നു



കോഴിക്കോട്: തമിഴ്നാട്ടിലെ ഫാമുകളില്‍ നിന്ന് ഒഴിവാക്കുന്ന തോട് പൊട്ടിയതും പഴകിയതുമായ കോഴി മുട്ടകള്‍ കേരളത്തിലെ ബേക്കറികളില്‍ വ്യാപകമായി ഉപയോഗിക്കുന്നതായി കണ്ടെത്തല്‍. കുറഞ്ഞ വിലക്ക് കിട്ടും എന്നതിനാലാണിത്. മലബാര്‍ മേഖലയിലെ ബേക്കറികളില്‍ കഴിഞ്ഞ ദിവസം ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധനയിൽ കണ്ടെത്തിയത് പതിനായിരക്കണക്കിന് കേടായ മുട്ടകള്‍.  കേക്ക് ഉണ്ടാക്കാനാണ് ഇത്തരം മുട്ടകള്‍ ഉപയോഗിക്കുന്നത്. 


കേരളത്തിലെത്തില്‍ പഴകിയതും കേടായതുമായ മുട്ടകള്‍ എത്തിക്കുന്നതിന് പ്രത്യേക ഏജന്‍റുമാരുണ്ട്. ഇത്തരം മുട്ടകള്‍ കടകളില്‍ വില്‍ക്കാനാവില്ല എന്നതിനാല്‍ ബേക്കറികൾക്ക് വേണ്ടിയാണ് വിതരണം. വിലക്കുറവെന്ന ആകർഷണത്തില്‍ കേരളത്തിലെ പല ബേക്കറികളും ഇത്തരം മുട്ടകള്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് കണ്ടെത്തല്‍.


ആരോഗ്യത്തിന് ഹാനികരമായ ഇത്തരം മുട്ടകള്‍ വില്‍ക്കുന്ന ഏജന്‍റുമാരെ കണ്ടെത്താന്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന തുടങ്ങിയിട്ടുണ്ട്. കോഴിക്കോട് രാമനാട്ടുകരയില്‍ ഒരു ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന മുപ്പതിനായിരത്തിലധികം മുട്ടകള്‍ അധികൃതര്‍ പിടികൂടി നശിപ്പിച്ചു. ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്ക് മേൽ ക്രിമിനൽ കുറ്റം ചുമത്തിക്കേസെടുക്കുമെന്ന് ഭക്ഷ്യ സുരക്ഷ വിഭാഗം അറിയിച്ചു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K