26 April, 2019 06:56:53 PM


നാഗമ്പടം പാലം നാളെ പൊളിക്കും; ഈ ഭാഗത്തേക്ക് വാഹന ഗതാഗതവും കാല്‍നടയാത്രയും നിരോധിച്ചു



കോട്ടയം: നാഗമ്പടം പഴയ മേല്‍പ്പാലം  പൊളിക്കുന്നതുമായി  ബന്ധപ്പെട്ട് നാളെ രാവിലെ പതിനൊന്നു മണി മുതല്‍ നാഗമ്പടം   ഭാഗത്തേയ്ക്ക് വാഹന ഗതാഗതവും  കാല്‍ നടയാത്രയും  കര്‍ശനമായി നിരോധിക്കുന്നതാണ്. വടക്കു നിന്നും  ടൌണിലേയ്ക്ക് വരുന്ന എല്ലാ വാഹനങ്ങളും മംഗളം ജങ്ഷനില്‍ നിന്നും ഇടത്തോട്ടു തിരിഞ്ഞ്  വട്ടമൂട് പാലം വഴി കഞ്ഞിക്കുഴിയില്‍ എത്തി കഞ്ഞിക്കുഴി വഴി ടൌണില്‍ പ്രവേശിക്കേണ്ടതാണ്. 


ഏറ്റുമാനൂര്‍ ഭാഗത്തേയ്ക്ക് പോകേണ്ട എല്ലാ വാഹനങ്ങളും ബേക്കര്‍  ജങ്ഷന്‍ - ചുങ്കം – വാരിശ്ശേരി – ഗാന്ധിനഗര്‍ വഴി പോകേണ്ടതാണ്.  നാഗമ്പടം പാലത്തിനു നൂറുമീറ്റര്‍ ചുറ്റളവില്‍ ഈ സമയത്ത്  കാല്‍നടയാത്രയും അനുവദിക്കുന്നതല്ല. വാഹനങ്ങള്‍  വഴി തിരിച്ച് വിടുന്നതിനാല്‍ നഗരത്തില്‍ തിരക്ക്  കൂടുമെന്നുള്ളതുകൊണ്ട്  നഗരത്തിലെ പ്രധാന വഴികളില്‍ ഒന്നും തന്നെ പാര്‍ക്കിംഗ് അനുവദിക്കുന്നതല്ല .  




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K