01 May, 2019 10:28:03 AM


പോണ്‍ വീഡിയോകള്‍ അമിതമായി കാണുന്നവര്‍ക്ക് ലൈംഗിക ശേഷി കുറയുന്നതായി പഠന റിപ്പോര്‍ട്ട്



ദില്ലി: പോണ്‍ വീഡിയോകള്‍ മിതമായി കാണുന്നവരുടെ ലൈംഗിക ശേഷി കാര്യമായി കുറയും എന്ന് പഠന റിപ്പോര്‍ട്ട്. അമിതമായ അശ്ലീല വീഡിയോകള്‍ കാണുന്നതിലൂടെ പങ്കാളിയുമായുള്ള ലൈംഗിക ബന്ധത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുന്നു എന്ന് അന്താരാഷ്ട്ര പഠനങ്ങളെ ഉദ്ധരിച്ച് ഒരു ആരോഗ്യ മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചെറുപ്പകാലത്ത് അടിമപ്പെടുന്ന കൗമാരക്കാരിലും ഈ പ്രശ്നം അലട്ടുന്നുണ്ടെന്നും പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു. സ്മാര്‍ട്ട്‌ഫോണുകള്‍ വ്യാപകമാവുകയും പോണ്‍സൈറ്റുകള്‍ സ്ട്രീമിങ് സൗകര്യമൊരുക്കുകയും ചെയ്തതാണ് അശ്ലീലവീഡിയോകള്‍ക്ക് അടിമപ്പെട്ടവരുടെ എണ്ണം വര്‍ദ്ധിക്കാന്‍ കാരണമായതായും പഠനങ്ങള്‍ വ്യക്തമാക്കുന്നു.


2002 വരെ  40 തികഞ്ഞിട്ടില്ലാത്തവരില്‍ ശരാശരി രണ്ട് ശതമാനത്തില്‍ മാത്രമാണ് ലൈംഗിക പ്രശ്‌നങ്ങള്‍ കണ്ടിരുന്നത്. എന്നാല്‍ 2010ന് ഇപ്പുറം അത് 30 ശതമാനത്തോളമായി.  ചെറുപ്പക്കാരില്‍ ലൈംഗിക പ്രശ്‌നങ്ങളുടെ മുഖ്യ കാരണങ്ങളായ അമിതവണ്ണത്തിന്‍റെയും പുകവലിയുടേയുമൊന്നും നിരക്ക് ഈ ഇടവേളയില്‍ സാരമായി വര്‍ധിച്ചിട്ടുമില്ല. സ്മാര്‍ട്ട്‌ഫോണുകള്‍ വ്യാപകമായത് പോണിന് നല്ല പ്രചാരം കിട്ടാന്‍ കാരണമായി. തന്മൂലം ലൈംഗിക പ്രശ്‌നങ്ങള്‍ പെരുകി എന്നാണ് ശാസ്ത്രലോകത്തിന്‍റെ അനുമാനം.


ലൈംഗികാനുഭവങ്ങളിലൂടെ കടന്നു പോവുമ്പോള്‍ നമുക്ക് ആനന്ദം തോന്നുന്നത് ന്യൂക്ലിയസ് അക്യുമ്പന്‍സ് എന്ന മസ്തിഷ്കഭാഗത്ത് ഡോപമിന്‍ എന്ന നാഡീരസം സ്രവിക്കപ്പെടുന്നതിനാലാണ്. ക്രമേണ പങ്കാളിയുമായുള്ള ലൈംഗിക ബന്ധത്തില്‍ താല്‍പര്യം കുറയുന്നു. അവസാനം പങ്കാളിയില്‍ നിന്നും മാത്രമല്ല, പോണില്‍ നിന്നു പോലും ഉത്തേജനമോ ഉദ്ധാരണമോ കിട്ടാതാവുന്നുവെന്നും പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു. ചെറുപ്പകാലത്താണ് ഇത്തരം വീഡിയോകള്‍ക്ക് അടിമപ്പെടുന്നതെങ്കില്‍ പ്രശ്‌നം പരിഹരിക്കപ്പെടാന്‍ വര്‍ഷങ്ങളെടുത്തേക്കാം. ചെറുപ്പത്തില്‍ പോണ്‍ ഉപയോഗം തുടങ്ങിയവര്‍ക്ക് തലച്ചോറില്‍ ഉളവായിക്കഴിഞ്ഞ വ്യതിയാനങ്ങള്‍ കൂടുതല്‍ തീവ്രമായിരിക്കും എന്നതിനാലാണ് ഇത്. 


ലൈംഗിക പ്രശ്‌നങ്ങള്‍ക്ക് പിന്നില്‍ മാനസികമോ ശാരീരികമോ ആയ വിവിധ കാരണങ്ങള്‍ ഉണ്ടാകാം. അതിനാല്‍ പ്രശ്‌നങ്ങള്‍ക്ക് കാരണം പോണ്‍ ആണെന്ന്  സ്വയം വിധിയെഴുതുന്നതിന് മുന്‍പ് വിദഗ്ധ പരിശോധനകള്‍ തേടുന്നത് നന്നാകും. ഇത് ഒരു മാനസിക പ്രശ്‌നമാണെന്നിരിക്കെ പ്രത്യേകം മരുന്നുകളോ ചികിത്സകളോ ഇല്ല. എന്നാല്‍ ഈ ശീലം ഒഴിവാക്കുന്നതാണ് ഏറ്റവും നല്ലത്. പോണ്‍ വീഡിയോകളില്‍ നിന്നും കുറച്ച് കാലത്തേക്ക് വിട്ടുനിന്നാല്‍ പലരുടേയും പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടതായി തെളിഞ്ഞിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K