14 September, 2019 08:55:15 PM


ഓടിക്കൊണ്ടിരുന്ന ട്രെയിനിന്‍റെ ബോഗികളും എഞ്ചിനും വേര്‍പെട്ടത് മൂന്നു തവണ; ഒഴിവായത് വന്‍ദുരന്തം



കൊല്ലം: ഓടിക്കൊണ്ടിരുന്ന ട്രെയിനിന്‍റെ ബോഗികള്‍ വേര്‍പെട്ട്  എഞ്ചിന്‍ മുന്നോട്ട് പോയത് കിലോമീറ്ററുകളോളം.  തിരുവനന്തപുരം കൊച്ചുവേളിയില്‍നിന്നും യാത്ര ആരംഭിച്ച ശ്രീഗംഗാനഗര്‍ എക്സ്പ്രസ് ട്രെയിന്‍ കൊല്ലത്ത് എത്തുന്നതിനിടെ എഞ്ചിന്‍ വേര്‍പ്പെട്ടത് മൂന്നു തവണ. വൈകിട്ട് 3.50ന് കൊച്ചുവേളിയിൽ നിന്നുമെടുത്ത ട്രെയിൻ ചിറയിൻകീഴ് എത്തുന്നതിന് മുൻപെയാണ് ആദ്യം എഞ്ചിനിൽ നിന്നും വിട്ടു പോയത്. 


പരവൂരിന് സമീപം വീണ്ടും ബോഗി വേര്‍പെട്ട ട്രയിന്‍ നിര്‍ത്തിയത് ഒരു കിലോമീറ്റര്‍ ഓടിയ ശേഷം. പിന്നീട് തകരാര്‍ പരിഹരിച്ച് മുന്നോട്ടുപോയ ട്രയിന്‍ മയ്യനാട് കഴിഞ്ഞപ്പോള്‍ വീണ്ടും ബോഗികള്‍ വേര്‍പ്പെട്ടു. ഇവിടെ നിന്നും വളരെ വേഗത കുറച്ച് ട്രയിന്‍ കൊല്ലത്തെത്തിച്ചു. തകരാര്‍ പരിഹരിച്ചശേഷം ഇവിടെ നിന്നും പുറപ്പെട്ട ട്രയിന്‍ വൈകിയോടുകയാണ്. ട്രയിന്‍റെ എഞ്ചിനും ബോഗിയും തമ്മില്‍ ബന്ധിപ്പിക്കുന്ന ലോക്ക് കാലപ്പഴക്കം മൂലം തകരാറിലായതായിരിക്കാം കാരണമെന്നാണ് പ്രാഥമികനിഗമനം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K