05 October, 2019 02:41:59 PM


ഷാനിമോള്‍ക്കെതിരെ "പൂതന" പരാമര്‍ശം: മാധ്യമസൃഷ്ടിയെന്ന് മന്ത്രി ജി.സുധാകരന്‍



ആ​ല​പ്പു​ഴ: അ​രൂ​രി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഷാ​നി​മോ​ൾ ഉ​സ്മാ​നെ​തി​രേ 'പൂ​ത​ന' പ്ര​യോ​ഗം ന​ട​ത്തി​യി​ട്ടി​ല്ലെ​ന്ന് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ. ഷാ​നി​മോ​ൾ ത​നി​ക്ക് സ​ഹോ​ദ​രി​യെ പോ​ലെ​യാ​ണ്. മാ​ധ്യ​മ​ങ്ങ​ളാ​ണ് അ​നാ​വ​ശ്യ വി​വാ​ദ​ങ്ങ​ളു​ണ്ടാ​ക്കു​ന്ന​തെ​ന്നും സു​ധാ​ക​ര​ൻ വി​ശ​ദ​മാ​ക്കി. വെ​ള്ളി​യാ​ഴ്ച തൈ​ക്കാ​ട്ടു​ശേ​രി​യി​ലെ കു​ടും​ബ യോ​ഗ​ത്തി​ലാ​യി​രു​ന്നു മ​ന്ത്രി​യു​ടെ വി​വാ​ദ പ​രാ​മ​ർ​ശ​മു​ണ്ടാ​യ​തത്രേ. പൂ​ത​ന​മാ​ര്‍​ക്ക് ജ​യി​ക്കാ​നു​ള്ള സ്ഥ​ല​മ​ല്ല അ​രൂ​ർ എന്നും ക​ള്ളം പ​റ​ഞ്ഞും മു​ത​ല​ക്ക​ണ്ണീ​ര്‍ ഒ​ഴു​ക്കി​യു​മാ​ണ് യു​ഡി​എ​ഫ് ജ​യി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞി​രു​ന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.



അതേസമയം,  ത​നി​ക്കെ​തി​രാ​യ സു​ധാ​ക​ര​ന്‍റെ പ​രാ​മ​ർ​ശം സ്ത്രീ ​വി​രു​ദ്ധ​മാ​ണെന്നും ഇ​ക്കാ​ര്യ​ത്തി​ൽ അ​തീ​വ ദുഃഖ​മു​ണ്ടെന്നും അ​രൂ​രി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഷാനിമോ​ൾ ഉ​സ്മാ​ൻ പറഞ്ഞു.  കൂ​ടു​ത​ൽ ന​ട​പ​ടി​ക​ൾ യു​ഡി​എ​ഫ് നേ​താ​ക്ക​ളു​മാ​യി ആ​ലോ​ചി​ച്ച് തീ​രു​മാ​നി​ക്കു​മെ​ന്നും ഷാ​നി​മോ​ൾ പ​റ​ഞ്ഞു. സു​ധാ​ക​ര​നെ​തി​രേ പ്ര​തി​ഷേ​ധ​വു​മാ​യി മ​ഹി​ളാ കോ​ണ്‍​ഗ്ര​സും രം​ഗ​ത്തെ​ത്തി. സു​ധാ​ക​ര​ൻ മാ​പ്പ് പ​റ​യ​ണ​മെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റേ​ത് സ​വ​ർ​ണ​മേ​ധാ​വി​ത്വ​മാ​ണെ​ന്നും മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ ല​തി​ക സു​ഭാ​ഷ് പ​റ​ഞ്ഞു. കോ​ണ്‍​ഗ്ര​സി​ന്‍റെ വ​നി​താ സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കെ​തി​രേ ഇ​തി​ന് മു​ന്‍പും എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ൾ സ​മാ​ന​പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K