08 October, 2019 07:49:02 PM


ശബരിമല അയ്യപ്പന്‍ തങ്ങളെ സഹായിക്കും; പൂതന എന്നാല്‍ സാഹിത്യപ്രയോഗം - ഇ പി ജയരാജന്‍



തിരുവനന്തപുരം: ശബരിമല വിഷയം തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് അനുകൂലമായി ഭവിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞു. വിശ്വാസികളെല്ലാം തങ്ങള്‍ക്കൊപ്പമാണ്. ഭഗവാന്‍ അയ്യപ്പന്‍ തങ്ങളെ സഹായിച്ചു കൊണ്ടിരിക്കുകയാണെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.


അതേസമയം മുല്ലപ്പള്ളി രാമചന്ദ്രനെതിരെയും മന്ത്രി തുറന്നടിച്ചു. വോട്ടുകച്ചവടം നടത്തിയ പാരമ്പര്യം ഉളളതുകൊണ്ടാണ് മുല്ലപ്പളളി രാമചന്ദ്രന്‍ വോട്ടുമറിക്കല്‍ ആരോപണം ഉന്നയിക്കുന്ന്. ജി സുധാകരന്റെ പൂതന പ്രയോഗത്തില്‍ തെറ്റില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പൂതന എന്നാല്‍ സാഹിത്യപ്രയോഗമാണെന്നും മാനസികവിഭ്രാന്തി കൊണ്ടാണ് യു.ഡി.എഫ് നേതാക്കള്‍ ഇതുപോലുളള നിസാരമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും ഇ. പി ജയരാജന്‍ പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K