19 November, 2019 08:57:32 PM


കാമുകന്‍റെയോ ഭര്‍ത്താവിന്‍റെയോ വസ്ത്രങ്ങള്‍ ഉപയോഗിക്കുന്ന സ്ത്രീകളെ കുറ്റപ്പെടുത്തരുതെന്ന് പഠനങ്ങൾ!




ഒട്ടാവ: കാമുകന്‍റെ ടീ ഷര്‍ട്ട് കടം വാങ്ങി, അതും ഇട്ട് ചെത്തിനടക്കുന്ന ചില പെണ്‍കുട്ടികൾ. അതുപോലെ തന്നെ ഭര്‍ത്താക്കന്മാരുടെ ഷര്‍ട്ടും മുണ്ടും ഒക്കെ ധരിക്കുന്ന ഭാര്യമാർ. എന്നാൽ പലരും ഈ വിഷയങ്ങളിൽ താല്‍പര്യം കാണിക്കാത്തവരാകട്ടെ ഇത്തരക്കാരെ കുറ്റപ്പെടുത്തുന്നത് സർവ്വസാധാരണം. മറ്റുള്ളവരുടെ സാധനങ്ങള്‍ ഉപയോഗിക്കുന്നത് ആരോഗ്യകരമല്ലെന്നും സഭ്യമല്ലെന്നും ചിന്തിക്കുന്നവർ മറ്റുള്ളവരെ കുറ്റപ്പെടുത്തും മുമ്പ് അറിയേണ്ട ചിലതുണ്ട്.


കാമുകന്‍റെയും ഭർത്താവിന്‍റെയും വസ്ത്രങ്ങൾ ധരിക്കുന്നവരിൽ നടത്തിയ പഠനം നിരീക്ഷിക്കുന്നതിങ്ങനെയാണ്.  കാമുകന്റേയോ ഭര്‍ത്താവിന്റെയോ വസ്ത്രങ്ങളോ, അല്ലെങ്കില്‍ അയാളുടെ മണം അടങ്ങിയ എന്തെങ്കിലും നിത്യോപയോഗ സാധനങ്ങളോ ഉപയോഗിക്കുന്നത് സ്ത്രീകളിലെ മാനസിക സമ്മര്‍ദ്ദം വലിയ തോതില്‍ കുറയ്ക്കുമെന്നാണ് 'യൂണിവേഴ്‌സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയ' യില്‍ നിന്നുള്ള ഗവേഷകർ നടത്തിയ പഠനം പറയുന്നത്.

ഉത്കണ്ഠ, വിഷാദം, കടുത്ത ഏകാന്തത എന്നിങ്ങനെയുള്ള പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന സ്ത്രീകളാണെങ്കില്‍ പ്രിയപ്പെട്ടവന്റെ വസ്ത്രങ്ങളും മറ്റും ഉപയോഗിക്കുന്നതിലൂടെ അവര്‍ക്ക് 'റിലാക്‌സേഷന്‍' ലഭിക്കുന്നുവെന്നാണ് കണ്ടെത്തല്‍. അലക്കി മടക്കിവച്ചിരിക്കുന്ന വസ്ത്രങ്ങളേക്കാള്‍ പങ്കാളി അല്‍പസമയം ഉപയോഗിച്ച വസ്ത്രങ്ങളാണത്രേ മിക്കവാറും സ്ത്രീകള്‍ക്ക് പ്രിയപ്പെട്ടത്. ഇതില്‍ നിന്നുണ്ടാകുന്ന ഗന്ധം സ്ത്രീയുടെ മാനസികാവസ്ഥയെ നേരിട്ട് സ്വാധീനിക്കുന്നുവെന്നാണ്  കണ്ടെത്തലത്രേ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K