07 January, 2020 02:10:09 PM


പ്രാദേശിക റോഡുകളുടെ പുനര്‍നിര്‍മ്മാണത്തിന് 961 കോടി; ഏറ്റവും കൂടുതൽ വയനാടിന്




തിരുവനന്തപുരം: പ്രളയത്തില്‍ തകര്‍ന്ന തദ്ദേശസ്വയംഭരണ സ്ഥാപന റോഡുകളുടെ പുനര്‍നിര്‍മ്മാണത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 961.24 കോടി രൂപ അനുവദിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഗ്രാമ പ്രദേശങ്ങളിലും പട്ടണങ്ങളിലുമായി 11,880 കിലോമീറ്റര്‍ റോഡുകള്‍ പ്രളയത്തില്‍ തകര്‍ന്നതായിട്ടാണ് കണക്കാക്കിയിട്ടുള്ളത്. 


ഓരോ ജില്ലക്കും അനുവദിക്കുന്ന തുക (കോടിയില്‍)


തിരുവനന്തപുരം - 26.42 
കൊല്ലം - 65.93 
പത്തനംതിട്ട - 70.07 
ആലപ്പുഴ - 89.78 
കോട്ടയം - 33.99 
ഇടുക്കി - 35.79 
എറണാകുളം - 35.79 
തൃശ്ശൂര്‍ - 55.71 
പാലക്കാട് - 110.14 
മലപ്പുറം - 50.94 
കോഴിക്കോട് - 101 
വയനാട് - 149.44 
കണ്ണൂര്‍ - 120.69 
കാസര്‍ഗോഡ് - 15.56 


'മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി' എന്ന പേരിലാണ് പുനര്‍നിര്‍മ്മാണ പദ്ധതി നടപ്പാക്കുക. റോഡ് പ്രവൃത്തിയുടെ മേല്‍നോട്ടത്തിന് പ്രാദേശികതലത്തില്‍ സമിതി രൂപീകരിക്കുന്നതാണ്. ഇതു കൂടാതെ ജില്ലാതലത്തില്‍ അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ എഞ്ചിനിയര്‍മാരെ ഉള്‍പ്പെടുത്തി സാങ്കേതിക സമിതിയും രൂപീകരിക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K